അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് എത്തുമ്പോള്‍ പ്രധാന എതിരാളികളായ ഡൊണാള്‍ഡ് ട്രംപും ഹിലരിയും തമ്മിലുള്ള പോര് മുറുകുകയാണ്. ഇതിനിടയിലാണ്, ഹിലരിയുടെ ചോര്‍ന്ന ഇ-മെയിലുകള്‍ വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചോര്‍ന്ന ഇ-മെയിലുകളില്‍ ഒന്ന് ഇന്ത്യന്‍ ചലച്ചിത്രതാരം അമിതാഭ് ബച്ചനെക്കുറിച്ച് അന്വേഷിക്കുന്നതാണ്.
ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ ജോസ് ആ ഡെല്‍റിയല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി തന്റെ പാകിസ്ഥാനി സ്വദേശിയായ സഹായി ഹുമ അബീദിനോടാണ് ബച്ചനെക്കുറിച്ച് ചോദിച്ചത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മീറ്റ് ചെയ്ത പ്രശസ്തനായ ആ ഇന്ത്യന്‍ നടന്റെ പേര് എന്താണ് എന്നാണ് മെയിലിലെ ഒരു ചോദ്യം. അതിന്, അബീദിന് ‘അമിതാഭ് ബച്ചന്’ എന്ന് മറുപടി നല്‍കുന്നുണ്ട്.
അതേസമയം, എന്ത് ആവശ്യത്തിനു വേണ്ടിയാണ് അമിതാഭ ബച്ചനെക്കുറിച്ച് ഹിലരി അന്വേഷിച്ചതെന്ന് ഇ-മെയിലുകള്‍ വ്യക്തമാക്കുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഇ-മെയില്‍ വിവാസം ഹിലരിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.