സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്ക തടവിലാക്കിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. 168 മത്സ്യത്തൊഴിലാളികളേയാണ് വിട്ടയച്ചത്. ശ്രീലങ്കന്‍ നാവികസേന ഇവരില്‍ പിടിച്ചെടുത്ത 51 ഓളം ബോട്ടുകളും തിരികെ നല്‍കി. ഇവരെ ഇന്ത്യന്‍ തീരസംരക്ഷണ സേനയ്ക്ക് കൈമാറുകയായിരുന്നു.
ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും നടത്തിയ ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍. മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചത് ഈ ചര്‍ച്ചകള്‍ വിജയം കാണുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.