മുപ്പതിലേറെ യുവാക്കളുമായി കിടക്ക പങ്കിട്ട് അറുപതുകാരി 'കാര്യം' സാധിച്ചു

Webdunia
തിങ്കള്‍, 12 ജനുവരി 2015 (13:43 IST)
യുവത്വം കാത്തുസൂക്ഷിക്കാന്‍ അറുപതുകാരി തെരഞ്ഞെടുത്ത വഴി വ്യത്യസ്ഥമായിരുന്നു. എന്നാല്‍ എല്ലാവരും തെരഞ്ഞെടുക്കാന്‍ മടി കാണിക്കുന്ന വഴിയിലൂടെ സഞ്ചരിച്ച് ലൈല ഗ്ലെഡ് എന്ന അറുപതുകാരി യുവത്വം കാത്തുസൂക്ഷിക്കുകയാണ്. അവര്‍ തെരഞ്ഞെടുത്ത വഴി വേറൊന്നുമല്ലായിരുന്നു, യുവാക്കളുമായി ദീര്‍ഘനേരം കിടക്ക പങ്കിടുക എന്ന തന്ത്രം തന്നെയായിരുന്നു.

യോർഷനിലെ ഹള്ളിൽ നിന്നുള്ള ലൈല ഗ്ലെഡ്  ആണ് യുവത്വം സംരക്ഷിക്കാന്‍ യുവാക്കളുമായി അടുത്ത് ഇടപെഴകാന്‍ തുടങ്ങിയത്. സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ മുപ്പതിലേറെ യുവാക്കളുമായി കിടക്ക പങ്കിട്ട ലൈലയുടെ ഇപ്പോഴുള്ള ഭർത്താവ്  ഇരുപത്തിരണ്ടുകാരനായ ഒരു   സൈനിക ഓഫീസറാണ്. ഇയാളെ മടുത്ത് തുടങ്ങിയ ലൈല മറ്റൊരു ഇരുപത്തേഴുകാരനുമായി ബന്ധം സ്ഥാപിക്കാനുള്ള തീവൃ ശ്രമത്തിലാണ്. ഓൺലൈൻ മുഖേനയാണ്  ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ഇവര്‍ തെരഞ്ഞെടുക്കുന്നത്.

നാല്‍പ്പത് കഴിഞ്ഞാല്‍ പിന്നെ ആണുങ്ങളെ കൊള്ളില്ല എന്നാണ് ലൈല പറയുന്നത്. ചെറുപ്പക്കാരുമായി അടുക്കുമ്പോഴും അവരുമായി ബന്ധപ്പെടുമ്പോഴും വല്ലാത്തൊരു അനുഭൂതിയാണ്. ഈ അനുഭൂതി നാല്‍പ്പത് കഴിഞ്ഞവരില്‍ നിന്ന് ഒരിക്കലും ലഭിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. യുവാക്കളോടൊപ്പമുള്ള സെക്സ്   പറഞ്ഞറിയിക്കാനാകാത്തത്ര സുന്ദരമാണ്. ഇത് യുവത്വം നിലനിറുത്താൻ എന്നെ  സഹായിക്കുന്നുണ്ടെന്നും ലൈല വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ പ്രായം ചെന്നവരെ തേടി പോകേണ്ട കാര്യമില്ലെന്നും അവര്‍ പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.