ഇരുപത്തിയേഴുകാരിയായ വനിത ജഡ്ജി ബിക്കിനിയിട്ട് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹരമായി തീര്‍ന്നിരിക്കുന്നു. റിപ്പബ്ലിക് ഓഫ് മോള്‍ഡോവയിലെ ക്രിമിനല്‍ കോടതിയിലെ യുവ ജഡ്ജിയായ മരിയ കോസ്‌മോ എന്ന സുന്ദരിയായ ജഡ്ജിജിയാണ് ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
സുന്ദരിയായ വനിതാ ജഡ്ജി ബിക്കിനി വേഷത്തില്‍ വന്നതോടെ വനിതാ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തി. മരിയ കോസ്‌മോ ജഡ്ജിയായി സ്ഥാനമേറ്റിട്ട് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു. ഈ സാഹചര്യത്തിലാണ് ഇവര്‍ തന്റെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് സൊസൈറ്റി ഓഫ് ജഡ്ജസിനും നടപടിയെടുക്കാന്‍ കഴിഞ്ഞില്ല.
മരിയ കോസ്‌മോയുടെ കുടുംബത്തെ കരുതി, കൂടുതല്‍ നടപടി എന്തെങ്കിലും എടുക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല. രാജ്യത്തെ മറ്റ് വനിതാ ജഡ്ജിമാര്‍ ഇവരെ ഉദാഹരണമായി കാണരുത് എന്ന് മാത്രമാണ് പറയാനുള്ളത് - സൊസൈറ്റി ഓഫ് ജഡ്ജസ് വക്താവ് പറയുന്നത്. അതേസമയം സുപ്രീം ജസ്റ്റിസ് കോര്‍ട്ടിന്റെ പ്രസിഡണ്ടിന്റെ കൊച്ചുമകള്‍ കൂടിയാണ് മരിയ കോസ്‌മോയ്ക്ക് എതിരെ നടപടികള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.