വിവാഹം നിഷേധിച്ചു; നിയമനടപടിയുമായി യുവതികള്‍ കോടതിയില്‍

Webdunia
ശനി, 5 ജൂലൈ 2014 (08:32 IST)
വിവാഹം കഴിക്കാന്‍ അനുവദിക്കാത്ത രക്ഷിതാക്കള്‍ക്കെതിരേ നിയമനടപടിക്ക് സ്ത്രീകള്‍ രംഗത്ത്. സൌദി അറേബ്യയിലാണ് സംഭവം. വിവാഹം നിഷേധിച്ച രക്ഷിതാക്കള്‍ക്കെതിരേ ഇരുപത്തി മൂന്നോളം സ്ത്രീകള്‍ കഴിഞ്ഞ വര്‍ഷം കോടതിയെ  സമീപിച്ചുവെന്ന് നാഷണല്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്(എന്‍എസ്എച്ച്ആര്‍)​ വൃത്തങ്ങള്‍ വെളിപ്പെടുത്തി. 
 
ഇത്തരം കേസുകളെ 'അദല്‍' എന്നാണ് അറബിയില്‍ പറയുന്നത്. 'അദല്‍'ലില്‍ നിന്നും സ്ത്രീകള്‍ക്ക് സംസക്ഷണം നല്‍കാന്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സൗദി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് എന്‍എസ്എച്ച്ആര്‍ പ്രതിനിധി അല്‍ അബ്ദീന്‍ അഹമ്മദ് സൂചിപ്പിച്ചു. 
 
ഇത്തരത്തിലുള്ള നിരവധി കേസുകളില്‍ സംഘടന ഇടപെടുകയുണ്ടായി. മകളുടെ ശമ്പളത്തില്‍ ജീവിക്കാന്‍ വേണ്ടിയാണ് മിക്ക രക്ഷിതാക്കളും അവര്‍ക്ക് വിവാഹം നിഷേധിക്കുന്നത്. ഭിന്നജാതി പ്രശ്നങ്ങളും വിവാഹത്തിന് തടസമാകുന്നുണ്ട്. നിശ്ചിത പ്രായം എത്തിയാല്‍ പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ വിവാഹം കഴിക്കുന്നതിന് അവകാശം നല്‍കുന്ന നിയമം നടപ്പിലാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.