ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുടെ പേര് മാറ്റാന്‍ സംഘടന തലവന്‍ ഒസാമ ബിന്‍ ലാദന്‍ ആലോചിച്ചിരുന്നു. വൈറ്റ് ഹൗസാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ലാദന്‍ മരിക്കുന്നത് വരെ ഒളിവില്‍ താമസിച്ച അബോട്ടാബാദിലുള്ള ഒളിത്താവളത്തില്‍ നിന്നും ലഭിച്ച രേഖകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് വിവരങ്ങള്‍.
അല്‍ ഖ്വയ്ദയുടെ പേര് മാറ്റി അതിനെ ഇസ്ലാമുമായി ചേര്‍ന്ന് നില്‍ക്കുന്ന സംഘടനയെന്ന് അറിയപ്പെടുത്താന്‍ കൊല്ലുപ്പെടുന്നതിന് മുമ്പ് ലാദന്‍ ആഗ്രഹിച്ചിരുന്നതായി വിവരങ്ങള്‍ വിശദീകരിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് പറഞ്ഞു. അല്‍ ഖ്വയ്ദയെ ഒരു മത സംഘടനയായി കണാതെ തീവ്രവാദി സംഘടനയായി ലോകം കണക്കാക്കുന്നതില്‍ ലാദന്‍ ദുഃഖിതനായിരുന്നു പേര് മാറ്റുന്നതിലൂടെ സംഘടനയുടെ പ്രതിഛായക്ക് മാറ്റം ഉണ്ടാകുമെന്നാണ് അദ്ദേഹം കരുതിയിരുന്നത് ജോഷ് ഏണസ്റ്റ് പറഞ്ഞു. പേര് മാറ്റുന്നതിലൂടെ സംഘടനയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാമെന്ന് ലാദന്‍ കരുതിയിരുന്നെന്നും ഏണസ്റ്റ് പറഞ്ഞു. 2011ന് മെയ് രണ്ടിനാണ് അബോട്ടാബാദില്‍ വച്ച് ലാദനെ യു.എസ് പ്രത്യേക സേന വധിച്ചത്.