രതിദേവത അനിറ്റ എക്ബര്‍ഗ് അന്തരിച്ചു

Webdunia
തിങ്കള്‍, 12 ജനുവരി 2015 (15:25 IST)
രതിദേവത എന്ന വിശേഷണത്തില്‍ അറിയപ്പെട്ടിരുന്ന പ്രശസ്ത നടി അനിറ്റ എക്ബര്‍ഗ് (83) അന്തരിച്ചു. ഫെഡറിക്കോ ഫെല്ലിനിയുടെ 1960ല്‍ പുറത്തിറങ്ങിയ 'ലാ ഡോള്‍സ് വിറ്റ' എന്ന വിഖ്യാത ചിത്രമാണ് അനീറ്റായെ പ്രശസ്തയാക്കിയത്.

ചിത്രത്തിലെ മാദകത്വം പ്രദര്‍ശിപ്പിച്ചുനില്‍ക്കുന്ന അനിറ്റയുടെ ഫോട്ടോകള്‍ നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഇരുപതാം വയസ്സില്‍ സ്വീഡനില്‍ നിന്നുള്ള മത്സരാര്‍ത്ഥിയായി വിശ്വസുന്ദരി മത്സരത്തില്‍ അമേരിക്കയിലെത്തിയതാണ് അനിറ്റയ്ക്ക് വഴിത്തിരിവാ‍യത്.അമേരിക്കയില്‍ വച്ച് യൂണിവേഴ്സല്‍ പിക്ചേഴ്സുമായി കരാര്‍ ഒപ്പിട്ട അനിറ്റയെ  സ്റ്റുഡിയോ ഇറ്റലിയിലേക്കയച്ചു.ഇറ്റലിയില്‍ വച്ചാണ് അനിറ്റ സംവിധായകന്‍ ഫെഡറിക്കോ ഫെല്ലിനിയുമായി സൗഹൃദം സ്ഥാപിക്കുന്നത്.

ഹോളിവുഡിലെ പ്രമുഖ നടന്മാരായ എറോള്‍ ഫിന്‍, യൂള്‍ ബ്രൈനര്‍, ഫ്രാങ്ക് സിനാട്ര എന്നിവരെ അനീറ്റയുമായി ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.അനിറ്റ അഭിനയിച്ച പാരിസ് ഹോളിഡേ, കാള്‍ മീ ബ്വാന, ബ്ലഡ് അലെ, ബസ്റ്റ്, വാര്‍ ആന്‍ഡ് പീസ് എന്നിവ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. എഴുപതുകളുടെ അവസാനത്തോടെ ഹോളിവുഡില്‍ നിന്ന് ഏറെക്കുറേ അപ്രത്യക്ഷമായ അനിറ്റ അവസാനകാലത്ത് സാമ്പത്തികമായി ഏറെ തകര്‍ച്ചയിലായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.