റമസാന്‍ മാസത്തില്‍ വെള്ളിയാഴ്ച നമസ്കാരത്തിനിടെ കുവൈറ്റിലെ ഇമാം ജഅ്ഫര്‍ സാദിഖ് ഷിയ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. സൗദി സുരക്ഷാവിഭാഗം പ്രതികളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.
സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ സഹോദരങ്ങളായ മൂന്നു സൗദി പൗരന്മാര്‍ക്ക് പങ്കുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു.
കുവൈറ്റിലെ അല്‍ സവാബീറിലെ ഇമാം സാദിഖ് ഷിയ പള്ളിയില്‍ ചാവേര്‍ ബോംബ് പൊട്ടിത്തെറിച്ച് ചാവേര്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. 200 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഭീകരര്‍ ഏറ്റെടുത്തു.