ദിവസം പതിനഞ്ച് തവണ സെക്സ്, കാര്‍ദാഷിയാനേ കൊണ്ട് ഭര്‍ത്താവ് തോറ്റു...

വ്യാഴം, 19 മാര്‍ച്ച് 2015 (18:48 IST)
സ്വന്തം ശരീരത്തിന്റെ ധാരാളിത്തം കൊണ്ട് ലോകം മുഴുവന്‍ ആരാധകരുള്ള മോഡലും അമേരിക്കന്‍ ടെലിവിഷന്‍ താരവുമായ കിം കാര്‍ദാഷിയാന്‍ മാധ്യമങ്ങളില്‍ നിരന്തരം എരിവും പുളിയുമുള്ള വാര്‍ത്തകള്‍ക്ക് ആധാരമാകാറുണ്ട്. ഇപ്പോളിതാ ലൈംഗിക ബന്ധത്തിന്റെ കാര്യത്തില്‍ ആരാധകരെ ഞെട്ടിച്ച് കൊണ്ട് കാര്‍ദാഷിയാന്‍ രംഗത്ത് വന്നിരിക്കുന്നു. രണ്ടാമതൊരു കുട്ടിക്കുവേണ്ടി ശ്രമിക്കുന്നതിന്റെ ഭാഗമായി റാപ്പ്‌ ഗായകനായ ഭര്‍ത്താവ്‌ കെയ്‌ന്‍ വെസ്‌റ്റുമായി കുറഞ്ഞത് പതിനഞ്ച് തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നാണ് കിം കാര്‍ധഷിയാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
 
ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയിക്കിടെയാണ് സ്വന്തം കിടപ്പറ വിവരങ്ങള്‍ കാര്‍ദാഷിയാന്‍ വെട്ടിത്തുറന്ന് പറഞ്ഞത്. എന്നാല്‍ താരത്തിനോട് മേലില്‍ ഇത്തരം കൈവിട്ട കളികള്‍ നടത്തരുതെന്നാണ് ഡോക്ടര്‍മാര്‍ കര്‍ശനമായി പറഞ്ഞിരിക്കുന്നത്. അത്യാവശ്യമാണെങ്കില്‍ കുറഞ്ഞത് രണ്ടുതവണയില്‍ കൂടുതല്‍ സെക്സില്‍ ഏര്‍പ്പെടരുതെന്നാണ് ഡോക്ടര്‍മാര്‍ കാര്‍ദാഷിയാനു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കിം തന്നെ അവതാരകയായ 'ഇ ന്യൂസ്‌' എന്ന ടെലിവിഷന്‍ ഷോയില്‍ താന്‍ ഒരു ദിവസം അഞ്ഞൂറ്‌ തവണ സെക്‌സിലേര്‍പ്പെട്ടതായി കിം വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഡോക്ടര്‍ കാര്‍ദാഷിയാന്റെ കുതിപ്പിന് കടിഞ്ഞാണിട്ടത്. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍