ആണ്‍ കൌമാരകാലത്തെ ചില ലൈംഗിക പ്രശ്നങ്ങള്‍

ബുധന്‍, 25 ഫെബ്രുവരി 2015 (17:58 IST)
കൌമാരം ഒരു വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാനമായ കാലഘട്ടമാണ്. അത്രയും കാലം വളര്‍ന്നതില്‍ നിന്ന് ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ ഉണ്ടാകുന്ന കാലം. ഇക്കാലയളവില്‍ ആണ്‍കൌമാരക്കാര്‍ക്ക് പൊതുവേ ഉണ്ടാകുന്ന നിരവധി സംശയങ്ങളും അവസ്ഥകളുമുണ്ട്. പലപ്പോഴും ഇത് അവര്‍ക്ക് പുറത്ത് പറയാന്‍ പറ്റാത്ത തരത്തിലുള്ളവയാണ്. എന്നാല്‍ അവര്‍ അറിയുന്നില്ല സമപ്രായക്കാരായ നിരവധി കുട്ടികള്‍ ഇതേ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് എന്നത്.  അത് മാതാപിതാക്കളുമായി തുറന്‍ സംസാരിക്കാന്‍ നമ്മുടെ സാമൂഹ്യ സാഹചര്യ്ത്തില്‍ സാധിക്കാതെ വരുന്നതാണ് ലൈംഗിക് ചൂഷണങ്ങള്‍ക്ക് അവര്‍ അടിപ്പെടുന്നത്.
 
കൌമാരക്കാരുടെ ഇത്തരം ചില പ്രശ്നങ്ങളാണ് ഇന്നിവിടെ ചര്‍ച്ചചെയ്യുന്നത്. ഒരാണ്‍കുട്ടി പുരുഷനാകുന്നതിനുള്ള ആദ്യചുവടുകള്‍ വയ്ക്കുന്നതു പെണ്‍കുട്ടികളോടുള്ള താല്‍പര്യം മുതല്‍ ജനനന്ദ്രിയത്തിന്റെ വളര്‍ച്ചവരെയുള്ള ഒട്ടേറെ ആശങ്കകളോടെയുമാണ്. അതിനാല്‍ ഈ സമയത്ത് അവരുടെ മനസ് പ്രണയത്തിന്റെയും രതിഭാവനകളുടെയും ലൈംഗികാസക്തികളുടെയും ലോകത്തായിരിക്കും. അതിനാല്‍ തന്നെ ഈ പ്രായത്തിലുള്ള് കുട്ടികളുടെ പ്രശ്നങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കേണ്ടതുണ്ട്. കൂടാതെ ഇക്കാലയളവില്‍ അവര്‍ നേരിട്ടേക്കാവുന്ന പ്രശ്നങ്ങളെ പരിഹരിക്കേണ്ടതുമുണ്ട്.
 
കൌമാരക്കാലത്ത് ആണ്‍കുട്ടികളില്‍ സ്വാഭാവികമായുണ്ടാകുന്ന അവസ്ഥയാണ് സ്വപ്ന സ്ഖലനം. എന്നാല്‍ ഇക്കാര്യത്തില്‍ പല കുട്ടികളും പരിഭ്രാന്തരാകുകയാണ് ചെയ്യുക. സത്യത്തില്‍ ഇതിന്റെ ആവശ്യകതയില്ല. കൌമാരക്കാര്‍ക്കും ചിലപ്പോള്‍ യുവാക്കള്‍ക്കും സാധാരണമായ ഒരു കാര്യമാണ് ഉറക്കത്തിലുള്ള സ്ഖലനം. ലൈംഗികവികാരം ഉണര്‍ത്തുന്ന സ്വപ്നത്തെ തുടര്‍ന്ന് ഉണ്ടാകുന്ന സ്ഖലനവും അതൊന്നുമില്ലാതെ തന്നെ ശുക്ളം തനിയെ പുറത്തുപോകുന്നതുമാണ് ഈ അവസ്ഥയുണ്ടാക്കുന്നത്. രണ്ടായാലും ഇതൊരു രോഗമല്ല. ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവും ശുക്ള ഉല്‍പാദനവും കൂടുതലായിരിക്കുന്ന പ്രായമായതിനാല്‍ ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്.
 
കൌമാരത്തിന്റെ ആരംഭത്തില്‍ തന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോമം വളരുക സ്വാഭാവികമാണ്. എന്നാല്‍ പലര്‍ക്കും ഇക്കാര്യത്തില്‍ അനാവശ്യമായി ഉത്കണ്ടപ്പെടാറുണ്ട്. ഇതുകൊണ്ട് ഒരു കുഴപ്പവും ഇല്ല. എന്നു മാത്രമല്ല പ്രകൃതി മനുഷ്യശരീരത്തിനായി ഉണ്ടാക്കിയിട്ടുള്ള ഒരു സംരക്ഷണകവചം കൂടിയാണു രോമങ്ങള്‍. ലൈംഗികാവയവത്തിന്റെ ചുറ്റിലും, കക്ഷത്തില്‍, കൈകാലുകളില്‍, മേല്‍ച്ചുണ്ടില്‍ ഒക്കെ രോമം വളരും. തലയില്‍ മുടി വരുന്നതുപോലെ ജീവശാസ്ത്രപരമായ ഒരു സംഗതിയാണ് ഈ രോമവളര്‍ച്ച. ലൈംഗികാവയവത്തിന് ഒരു മറവും സംരക്ഷണവും കിട്ടുന്നതിനാണ് ആ ഭാഗത്തു രോമം കൂടുതലായി വളരുന്നത്. 
 
ഭൂരിഭാഗം കൌമാരക്കാരും സ്വയം ഭോഗം ചെയ്യുന്നവരാണ്. ഇക്കാര്യത്തില്‍ അല്പം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. കാരണം ഇതിന്‍ മാനസികവും ആരോഗ്യപരവുമായ ബന്ധങ്ങള്‍ ഉണ്ട് എന്നതാണ് പ്രധാനം. ഇതുമൂലം ആരോഗ്യം ക്ഷയിക്കുകയുമില്ല. പക്ഷേ, ഇതു സുഖം കിട്ടുന്നതിനുവേണ്ടിയായതിനാല്‍ വീണ്ടും വീണ്ടും ചെയ്യുന്നതിനുള്ള ത്വരയുണ്ടാകും. ഒരുപാട് സമയം അതിനായി നഷ്ടപ്പെടും. ക്ളാസിലിരിക്കുമ്പോള്‍ പോലും ചിന്ത ഇതിനെക്കുറിച്ചാകും. 
 
ഏകാഗ്രത നഷ്ടപ്പെടുക പഠിത്തത്തെ ബാധിക്കുക, പരീക്ഷയില്‍ മാര്‍ക്കു കുറയുക തുടങ്ങിയവ ഈ സമയത്ത് സ്വാഭാവികമാണ്. അതിന്റെ കൂടെ അരുതാത്തത് എന്തോ ആണ് ചെയ്യുന്നത് എന്ന ചിന്ത കൂടിയാകുമ്പോള്‍ മാനസികസംഘര്‍ഷം ഉണ്ടാകും. ഇത് ആരോഗ്യം ക്ഷയിക്കുന്നതിലേക്കും ശരീരം ക്ഷീണിക്കുന്നതിലേക്കും എത്തും എന്നതിനാല്‍ ഈ സമയത്ത് മാതാപിതാക്കളുടെ കരുതല്‍ ഉണ്ടാകേണ്ടതുണ്ട്. 
 
ഇക്കാര്യത്തില്‍ അമ്മമാരേക്കാള്‍ പിതാക്കന്മാര്‍ക്കാണ് ആണ്‍കുട്ടികളെ സഹായിക്കാന്‍ സാധിക്കുക. സ്വയംഭോഗം കൊണ്ടു മറ്റു ചില തകരാറുകള്‍ ഉണ്ടാകാമെന്നും എണ്ണ, ക്രീമുകള്‍ തുടങ്ങിയ ബാഹ്യവസ്തുക്കള്‍ സ്വയംഭോഗത്തിനായി ഉപയോഗിക്കുമ്പോള്‍ അതുവഴി അണുബാധ ഉണ്ടാകാമെന്നും അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.  പതിവായി സ്വയംഭോഗം ചെയ്യുമ്പോള്‍ ക്രമേണ സ്വയംഭോഗത്തിന് അടിമയാകും. പിന്നെ എത്ര ശ്രമിച്ചാലും അതു ചെയ്യാതിരിക്കാനാകാത്ത സ്ഥിതി വന്നേക്കാം ഇക്കാര്യങ്ങളൊക്കെ അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. 
 
അതുപോലെ തന്നെ സ്വയംഭോഗം ചെയ്യുന്നവര്‍ അതിനുശേഷം ലിംഗം നല്ലതുപോലെ കഴുകി വൃത്തിയാക്കുകയും വേണം. എന്നാല്‍ പതിവായി സ്വയംഭോഗം ചെയ്യുന്ന പലരും നിയന്ത്രണം വിട്ടു വയലന്റ് മാസ്റ്റര്‍ബേഷനിലേക്കു പോകാറുണ്ട്. കുപ്പിയുടെ അകത്തേക്ക് ലിംഗം കടത്തുക, കിടക്കയില്‍ ദ്വാരം ഉണ്ടാക്കി സ്വയംഭോഗം ചെയ്യുക എന്നൊക്കെയാകുമ്പോള്‍ ലിംഗത്തില്‍ മുറിവ് ഉണ്ടായേക്കാം. ഇതു ശരിയായ സമയത്ത് ശരിയാംവിധം ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകുകയും ഉദ്ധാരണത്തെ ബാധിക്കുകയും ചെയ്തേക്കും എന്നുള്ള കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്ക് മനസ് അനുവദിക്കുന്നില്ലെങ്കില്‍ ഒരു ഡോക്ടറിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
 
മേല്‍പ്പറഞ്ഞതൊക്കെ കൌമാരക്കാരുടെ പൊതുവായ വിഷയങ്ങളാണ്. എന്നാല്‍ അതിലും പരിഗണന അര്‍ഹിക്കുന്ന കുട്ടീകള്‍ വേറേയുണ്ട്. അതായത് ചില കുട്ടികളുടെ ലിംഗാഗ്ര ചര്‍മ്മം പുറകിലേക്ക് നിക്കാന്‍ പറ്റാത്ത അവസ്ഥയിലുള്ളതാകും എന്നുള്ളതാണ് ഒന്നത്. ഇതു ഫൈമോസിസ് എന്നൊരു അവസ്ഥയാണ്. സാധാരണഗതിയില്‍ ലിംഗാഗ്രചര്‍മം തനിയെ പുറകോട്ട് നീങ്ങേണ്ടതാണ്. ചിലര്‍ക്ക് ഇതു വളരെ ചെറുപ്പത്തിലേ സംഭവിക്കാം. ചിലര്‍ക്കു കുറച്ചു വൈകിയേക്കും. 
 
ഈത്തരത്തില്‍ വൈകി സംഭവിക്കുന്നവര്‍ നേരിടുന്ന രോഗാവസ്ഥയാണ് ഫൈമോസിസ്. അതായത് ചര്‍മ്മത്തിനടിയില്‍ തങ്ങിനില്‍ക്കുന്ന അഴുക്കുവെള്ളമോ, മൂത്രമോ ഒക്കെ ചേര്‍ന്നു ചിലപ്പോള്‍ അണുബാധയുണ്ടാകാം. ഇത് പഴുഊഉം ദുര്‍ഗന്ധവും ഉണ്ടാക്കുന്നതോടൊപ്പം ഭാവിയില്‍ വളരെ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. അതിനാല്‍ ഇത്തരക്കാര്‍ക്ക് എത്രയും വേഗന്‍ വൈദ്യ സഹായം നല്‍കേണ്ടതുണ്ട്. ഒരു സര്‍ജനെ കണ്ട് ഈ പ്രശ്നം എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണ്.
 
ലൈംഗിക ചിന്തയോ, സാഹചര്യങ്ങളോ ഒന്നുമില്ലാതെ ലിംഗം എപ്പോഴും ഉദ്ധരിച്ചു നില്‍ക്കുന്ന അവസ്ഥ ചിലരില്‍ അപൂര്‍വമായി കാണുന്നുണ്ട്,. നിങ്ങളുടെ കുട്ടീകളില്‍ ആര്‍ക്കെങ്കിലും ഇത്തരത്തില്‍ പ്രയാസം നേരിടുന്നുണ്ടെങ്കില്‍ ആ കുട്ടീക്ക് ചികിത്സ അത്യാവശ്യമാണ്. കാരണം ഇത് ഒരു രോഗാവസ്ഥയാണ്. പ്രിയാപിസം എന്നാണിതിനു പേര്. ലിംഗത്തിനുള്ളിലെ രക്തക്കുഴലുകളിലേക്കു രക്തം കുതിച്ചൊഴുകി ചെല്ലുമ്പോഴാണ് ലിംഗം ഉദ്ധരിക്കുന്നത്. ആ രക്തം ശരീരത്തിലേക്കു തിരിച്ചൊഴുകി പോകുന്നതില്‍ തടസം ഉണ്ടാകുന്നതുകൊണ്ടാകാം ലിംഗം ഉദ്ധരിച്ചു നില്‍ക്കുന്നത്. ചില മരുന്നുകളുടെ പാര്‍ശ്വഫലം മൂലവും ഇങ്ങനെ സംഭവിക്കാം. ഏതായാലും ഇതിനു ചികിത്സയുണ്ട്.
 
ഇതൊക്കെ ആരോഗ്യപരമായ കാരണങ്ങളാണെങ്കില്‍ ചിലകുട്ടീകള്‍ എപ്പോഴും മനസില്‍ ലൈഗിക ചിന്തകളുമായി നടക്കുന്നവരാണ്. ഇത് അപകടകരമായ, അസ്വാഭാവികമായ ഒരു മാനസികാവസ്ഥയായി മാറാം. ഇതു നമ്മുടെ ദൈനംദിന ജീവിതത്തെ, വിദ്യാഭ്യാസത്തെ, വ്യക്തിബന്ധത്തയൊക്കെ ബാധിച്ചെന്നുവരാം. ഇതു തിരിച്ചറിഞ്ഞു മറ്റു കാര്യങ്ങളിലേക്കു മനസിനെ തിരിച്ചുവിടാന്‍ ശ്രമിക്കുക. അതിനു സാധിക്കുന്നില്ല എങ്കില്‍ ഒരു ചികിത്സകന്റെ സഹായം തേടുക.
 
സ്വന്തം മനസിലേക്കു വരുന്ന ചിന്തകളെ മുന്‍ഗണന കൊടുത്തു ക്രമീകരിക്കാന്‍ സാധിക്കണം. ആവശ്യമില്ലാത്ത ചിന്തകളെ തടയാനുള്ള കഴിവ് ഉണ്ടാകണം. ബോധപൂര്‍വം ചിന്തിക്കാതെ എപ്പോഴും ലൈംഗികചിന്തകള്‍ കടന്നുവരികയാണു ചെയ്യുന്നതെങ്കില്‍ അതൊരു രോഗാവസ്ഥയുമാണ്. ഇതിനെ ഒബ്സസീവ് കമ്പല്‍സീവ് റുമിനേഷന്‍ (ഒ സി ആര്‍) എന്നു പറയും. ഇതുള്ളവര്‍ക്കു നിയന്ത്രണാതീതമായി ഒരേ ചിന്തതന്നെ വീണ്ടും വീണ്ടും മനസിലേക്കു വന്നുകൊണ്ടിരിക്കും. ആവശ്യമില്ലാത്ത ചിന്തയാണെന്നു തിരിച്ചറിഞ്ഞാലും നിയന്ത്രിക്കാനാകില്ല. ഒരു സൈക്യാട്രിസ്റ്റിന്റെ സഹായത്തോടെ ഇതിനെ മറികടക്കാനുള്ള മാനസികശേഷി നേടിയെടുക്കാനാകും. ചിലപ്പോള്‍ വളരെ കുറഞ്ഞ അളവില്‍ മരുന്നും വേണ്ടി വന്നേക്കും.
 
കൌമാരക്കാരായ ചില കുട്ടീകളില്‍ അത്യപൂര്‍വമായി ഫെറ്റിസം എന്ന് മാനസിക രോഗം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും സ്ത്രീകളുടെ ബ്രാ, പാന്റീസ് തുടങ്ങിയ അടിവസ്ത്രങ്ങളോടായിരിക്കും ഇവര്‍ക്കു താല്‍പര്യം. ലൈംഗികാഗ്രഹം ശമിപ്പിക്കുന്നതിനായി ഇവര്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ പലതരത്തില്‍ ഉപയോഗപ്പെടുത്തുകയാണു ചെയ്യുന്നത്. ഇതു മനോരോഗത്തിന്റെ ഭാഗമാണ് എന്നു തന്നെ പറയാം. ചിലര്‍ക്ക് ഇതു വളര്‍ന്നു സ്ത്രീകളുടെ വസ്ത്രം ധരിച്ചു നടക്കണം എന്നു തോന്നുന്ന അവസ്ഥയിലേക്ക് എത്താറുമുണ്ട്. അതിനാല്‍ അസാധാരണമായ ഭ്രമം എതിര്‍ലിംഗ അടിവസ്ത്രങ്ങളോടു കാട്ടിയാല്‍ ചികിത്സ നല്‍കുന്നതാണ് നല്ലത്. 
 
പല കൌമാരക്കാരുടെയും സംശയമാണ് ലിംഗത്തിന് വലിപ്പം കൂട്ടാനാകുമോ എന്നത്. ലിംഗത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാന്‍ നിലവില്‍ മരുന്നുകളൊന്നുമില്ല. അതിന്റെ ആവശ്യമില്ല എന്നതാണ് യാഥാര്‍ഥ്യം. നീലച്ചിത്രങ്ങളിലും അശ്ളീലപുസ്തകങ്ങളിലും മറ്റും പതിവായി കാണുന്നവരാണ് ഈ സംശയമുന്നയിക്കുന്നത്. എന്നാല്‍ സാധാരണ അവസ്ഥയിലുള്ള ലിംഗത്തിന്റെ വലുപ്പം നോക്കേണ്ടതേയില്ല. ഉദ്ധരിക്കപ്പെട്ട അവസ്ഥയില്‍ ലിംഗത്തിന് ഏറ്റവും കുറഞ്ഞതു നാലു ഇഞ്ച് എങ്കിലും വലുപ്പം ഉണ്ടായിരുന്നാല്‍ മതി. അതിലും ചെറുതാണെങ്കില്‍ ശാരീരിക തകരാറുകള്‍ ഉണ്ടോ എന്നു പരിശോധിക്കേണ്ടിവരും എന്നുമാത്രം. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക