സെക്സും ചില അപ്രിയ സത്യങ്ങളും

ബുധന്‍, 25 ഫെബ്രുവരി 2015 (20:24 IST)
ലൈംഗിക കാര്യത്തില്‍ പല രാജ്യത്തും പലതരത്തിലുള്ള വിശ്വാസങ്ങളുണ്ട്. എന്നാലോ ലോകത്തില്‍ ഒരു പുരുഷന്‍ ഒരു ദിവസം ശരാശരി 20 തവണയെങ്കിലും സെക്സിനേക്കുറിച്ച് ചിന്തിച്ചുകൊണ്ടേയിരിക്കുന്നു. സ്ത്രീകളാണെങ്കില്‍ പത്തു തവണയെങ്കിലും ചിന്തിക്കാറുണ്ട് എന്നാണ് നിഗമനങ്ങള്‍. ലോകത്ത് ആളുകള്‍ സെക്സ് കഴിഞ്ഞാല്‍ ഏറ്റവുക് കൂടുതല്‍ ചിന്തിക്കുന്നത് ഭക്ഷണത്തേക്കുറിച്ചാണ്, 18 തവണ ! സെക്സില്‍ ഏര്‍പ്പെടുകയും അതിനെക്കുറിച്ചു ചിന്തിക്കുകയും പറയുകയും ചെയ്യുന്ന സമയത്ത് പുരുഷന്റെ താടി രോമങ്ങളുടെ വളര്‍ച്ച പരമാവധി വേഗത്തിലാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനു കാരണം പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോനിന്റെ ഉത്പാദനം നട്ക്കക്കുന്നതിനാലാണ്.
 
അമേരിക്കക്കാരും ഗ്രീക്കുകാരുമായ പുരുഷന്മാരാണ് സെക്സിന്റെ കാര്യത്തില്‍ മുമ്പന്മാര്‍. അമേരിക്കക്കാര്‍ വര്‍ഷത്തില്‍ ശരാശരി 124 തവണയും ഗ്രീക്കുകാര്‍ 117 തവണയും സെക്സില്‍ ഏര്‍പ്പെടുന്നതായാണ് കണക്ക്. ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ അല്‍പം പിന്നിലാണ്. ഏതാണ്ട് 76 തവണയാണ് ഇന്ത്യക്കാരന്‍ സെക്സിലേര്‍പ്പെടുന്നത്. ജപ്പാനിലെ പുരുഷന്മാരാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍. വെറും 36 തവണ- അമേരിക്കയില്‍ നിന്നുമുള്ള റിപ്പോര്‍ട്ട് പറയുന്നു. ലോകമെമ്പാടുമുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ 25 ശതമാനം പേര്‍ക്കും സെക്സില്‍ ഒരു പങ്കാളി മാത്രമേ ഉള്ളൂ. എന്നാല്‍ 21 ശതമാനം പേര്‍ 10 ല്‍ കൂടുതല്‍ പങ്കാളികളുമായി സെക്സില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റുള്ള 54 ശതമാനം ആളുകളുടെ കാര്യത്തില്‍ ആരും കണക്കെടുത്തതായി റിപ്പോര്‍ട്ടുകളില്ല. അത് കണക്കില്‍ കൊള്ളിക്കാന്‍ പറ്റാത്തതായിരിക്കും കാരണം എന്നാണ് ചില ഗവേഷകര്‍ തമാശയായി പറയുന്നത്.
 
എന്നാല്‍ സെക്സ് അതിന്റെ ക്ലൈമാക്സില്‍ എത്തുമ്പോള്‍ തലച്ചോര്‍ പല്‍ പ്രവര്‍ത്തനങ്ങളും സ്വയം നിര്‍ത്തിവയുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.  തലച്ചോറിന്റെ പെറ്റ്സ്കാന്‍ റിപ്പോര്‍ട്ടില്‍ തലച്ചോറിലെ ബോധമനസിനെ നിയന്ത്രിക്കുന്ന പലഭാഗങ്ങളും ക്ളൈമാക്സ് സമയത്തു കുറച്ചു നേരത്തേക്ക് ഷട്ട് ഡൌണ്‍ ആകുന്നതായി കണ്ടെത്തി. ഇതില്‍ ഏറ്റവും നല്ലകാര്യം തലച്ചോറിലെ ഭയവും ഉല്‍കണ്ഠയും നിയന്ത്രിക്കുന്ന ഭാഗവും ഓഫ് ആകുന്നു എന്നതാണ്. ഇക്കാരണങ്ങളാലാണ് ലൈംഗികതയുടെ ക്ളൈമാക്സ് ഇത്രയും ആനന്ദദായമാകുന്നത് എന്നു ഗവേഷണങ്ങള്‍ പറയുന്നു.
 
ഇന്റര്‍നെറ്റിലെ മൊത്തം വെബ് പേജുകളുടെ എണ്ണത്തിന്റെ 80 ശതമാനവും ലൈംഗികതയുമായി ബന്ധപ്പെട്ടതാണ്. ഇന്റര്‍നെറ്റില്‍ പ്രതിദിനം സെര്‍ച്ച് ചെയ്യുന്ന വാക്കുകളില്‍ ഒന്നാമത്തേത് സെക്സ് എന്ന പദമാണ് എന്നാണ് കണക്കുകള്‍. ഇക്കാര്യത്തില്‍ ഇന്ത്യാക്കാര്‍ ഒട്ടും പിന്നിലല്ല. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്തത് ഉഭയ ലിംഗ ലൈഗികത ആണ് എന്ന് മാത്രം. പാകിസ്ഥാനികളാണ് ഇക്കാര്യത്തില്‍ മുന്നില്‍. അവരാണ് സെര്‍ച്ച് ചെയ്യപ്പെടുന്ന പദങ്ങളില്‍ 80 ശതമാനവും ഉപയോഗിക്കുന്നത്. 
 
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയില്‍ ലൈംഗികരോഗങ്ങള്‍ കൂടുന്നതിനെക്കുറിച്ച് പഠനം നടത്തിയ ലോകാരോഗ്യസംഘടനാ സമിതിയുടെ നിഗമനങ്ങളിലൊന്നാണ് ഉറകളുടെ വലുപ്പത്തെക്കുറിച്ചായിരുന്നു. അന്തര്‍ദേശീയ അളവനുസരിച്ച് നിര്‍മിച്ചിരുന്ന ഉറകളുടെ (കോണ്ടം) വലുപ്പം കൂടുതലാണെന്നും ഉറയുപയോഗിക്കുന്ന 60 ശതമാനം ഇന്ത്യക്കാരിലും അത് അയഞ്ഞതായതിനാല്‍ വേണ്ടത്ര ഫലം നല്‍കുന്നുമില്ലെന്നായിരുന്നു നിഗമനം. ഇതിന്റെ വെളിച്ചത്തില്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിനനുസരിച്ചാണ് ഉറ നിര്‍മാണം നടക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ 60 ശതമാനം ഇന്ത്യന്‍ വംശജര്‍ക്കും ലിംഗവലുപ്പം അന്തര്‍ദേശീയ അളവുകളേക്കാള്‍ അല്‍പം കുറയും- പ്രശസ്ത സാമൂഹിക ഗവേഷണ ഗ്രന്ഥമായ ഫ്രീക്കണോമിക്സ് പറയുന്നു.
 
വാല്‍ക്കഷ്ണം: വയാഗ്രയും ലാഭവും:‌- പ്രസിദ്ധ പുരുഷലൈംഗിക ഉത്തേജകൌഷധമായ വയാഗ്ര വികസിപ്പിക്കാനായി ചെലവഴിച്ചത് 41 കോടി ഡോളറാണ്. എന്നാല്‍ വിപണിയിലിറങ്ങി വെറും മൂന്ന് മാസം കൊണ്ട് കമ്പനി വാരിയത് 2,000 കോടി രൂപയാണ്!. സംഗതി ഇപ്പോഴും വിപണിയില്‍ കിട്ടാക്കനിയാണ് എന്നത് വേറെകാര്യം. അത്രയ്ക്കുണ്ട് പിടിവലി.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക