ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്‍െറ ഇളയ സഹോദരി അധികാര സ്ഥാനത്തേക്ക് എത്തുന്നു.ഇവര്‍ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ വൈസ് ഡിപ്പാര്‍ട്മെന്‍റ് ഡയറക്ടറായി സ്ഥാനമേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കിംന്റെ സഹോദരി ഇതുവരെ ഒരു അധികാര സ്ഥാനവും വഹിച്ചിരുന്നില്ല.
നേരത്തെ ഇവരുടെ പിതാവ് സിങ് ജോങ്ങിന്‍െറ സഹോദരി കിം ക്യോങ് ഹുയിയും അധികാര സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സഹോദരനെ നിഷല്‍ പോലെ പിന്തുടര്‍ന്നിരുന്ന കിം ക്യോങ് ഹുയിയുമായാണ് ഇപ്പോള്‍ സ്ഥാനമേല്‍ക്കുന്ന സഹോദരിയെ രാഷ്ട്രീയ നിരീക്ഷകര്‍ ഉപമിക്കുന്നത്, കഴിഞ്ഞ ആറു ദശാബ്ദത്തിലേറെയായി ഉത്തരകോറിയ ഭരിക്കുന്നത് കിം ജോങ് ഉന്നിന്റെ കുടുംബമാണ്.