പാകിസ്ഥാനില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭം രൂക്ഷം. അതേസമയം പാക് സര്‍ക്കാര്‍ പ്രക്ഷോഭകാരികളുമായി ചര്‍ച്ച തുടങ്ങി.
നവാസ് ഷെരീഫ് രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന തെഹ്‌രികി ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പ്രക്ഷോഭം ശക്തമായതോടെ തലസ്ഥാനത്തുള്ള സര്‍ക്കാര്‍ മന്ദിരങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചു.
സര്‍ക്കാരിന്റെ ആവശ്യപ്രകാരം പ്രക്ഷോഭം നടത്തുന്ന മറ്റൊരു രാഷ്ട്രീയ കക്ഷിയായി അവാമി തെഹ്‌രിക് നേതാക്കള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. പ്രക്ഷോഭം ശക്തമായതോടെ പ്രശ്‌നത്തില്‍ സൈന്യത്തിന്റെ ഇടപെടലും വര്‍ധിച്ചു. പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റിന്റെ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാന്‍ ആരെയും അനുവദിച്ചിരുന്നില്ല.
കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് നവാസ് ഷെരീഫ് അധികാരത്തിലേറിയെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയിരിക്കുന്നത്. റെഡ് സോണ്‍ കേന്ദ്രമാക്കി നടക്കുന്ന പ്രക്ഷോഭത്തില്‍ പതിനായിരക്കണക്കിന് പേരാണ് പങ്കെടുക്കുന്നത്.