കെ എഫ് സി പച്ചക്കറിയിലേക്ക് മാറുന്നു ?

Webdunia
ശനി, 9 ജൂണ്‍ 2018 (15:48 IST)
അമേരിക്കൻ ഫ്രൈഡ് ചിക്കൻ ബ്രാൻ‌ഡായ കെ എഫ് സി വെജിറ്റേറിയൻ വിഭവങ്ങൾ പരീക്ഷിക്കുന്നു. ചിക്കന് പകരക്കാരനായി രുചികരമയ വെജിറ്റേറിയൻ വിഭവം കൊണ്ടുവരാനുള്ള പരീക്ഷണത്തിലാണ് കമ്പനി. ഇതിന്റെ ഭാഗമായി ആദ്യ ഘട്ട പരീക്ഷണങ്ങൾ ബ്രിട്ടണിൽ ആരംഭിച്ചതായി വാർത്ത ചാനലായ സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. 
 
തങ്ങളുടെ ഭക്ഷണത്തിലെ കലോറി കുറക്കുന്നതിന്റെ ഭാഗമായി മാത്രമാണ് ഇതെന്നും ചിക്കൻ ഒഴിവാക്കുകയല്ല ലക്ഷ്യമെന്നും കെ എഫ് സി വിശദീകരണം നൽകി. 2025 ഓടുകൂടി ഓരോ ഫ്രൈഡ് വിഭ്വത്തിലും 20 ശതമാനം കലോറി കുറക്കുകയാണ് ലക്ഷ്യം എന്നാണ് കെ എഫ് സി വ്യക്തമാക്കി. 
 
അടുത്ത വർഷം ആദ്യം ബ്രിട്ടണിൽ വെജിറ്റേറിയൻ വിഭവം ലഭ്യമാക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതിനേഷം അമേരിക്കയിലേക്കും  വ്യാപിപ്പിക്കും എന്നാൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ ഇത് നിലവിൽ വരുമൊ എന്ന കാര്യം വ്യക്തമല്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article