പ്രസവിക്കാനൊരുങ്ങി കെയ്റ്റ് മിഡിൽടൺ; പ്രസവത്തില്‍ കണ്ണുംനട്ട് വാതുവെപ്പുകാര്‍

തിങ്കള്‍, 20 ഏപ്രില്‍ 2015 (13:29 IST)
വില്യം രാജകുമാരന്റെ ഭാര്യയായ കെയ്റ്റ് മിഡിൽടൺ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാന്‍ ഒരുങ്ങുന്നതോടെ വാതുവെപ്പുകാര്‍ സജീവമായി. പ്രസവത്തിനായി രാജകുടുംബം ലണ്ടന് പുറത്തുള്ള ആശുപത്രി തെരഞ്ഞെടുത്തതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും കുട്ടി ആണോ പെണ്ണോ എന്ന കാര്യം മുതല്‍ സര്‍വ്വ കാര്യങ്ങളിലും വാതുവെപ്പ് നടക്കുകയാണ്.

പടിഞ്ഞാറൻ ലണ്ടനിലെ പാ‌ഡിങ്ടണിലുള്ള സെന്റ് മേരീസ് ആശുപത്രിയാണ് കെയ്റ്റിന്റെ പ്രസവത്തിനായി ആദ്യപരിഗണനയിൽ ഉള്ളത്. ഈ പ്രദേശമെല്ലാം പൊലീസിന്റെ നിയന്ത്രണത്തിലാണ്. ആശുപത്രിയില്‍ എല്ലാവിധ സൊകര്യങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. അതേസമയം, നോർഫോക്കിലെ ക്വീൻ എലിസബത്ത് ആശുപത്രിയിലും സൗകര്യങ്ങൾ എല്ലാം ഒരുക്കിക്കഴിഞ്ഞു.

കെൻസിംഗ് ടൺ കൊട്ടാരത്തിൽ വിശ്രമിക്കുന്ന കെയ്റ്റിന്റെ പ്രസവ തിയതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതേസമയം വാതുവെപ്പുകാര്‍ പ്രസവം സംബന്ധിച്ച് സര്‍വ്വ മേഖലകളിലും വാതുവെപ്പ് നടത്തുകയാണ്. പ്രസവം 24നോ 25നോ നടന്നേക്കുമെന്ന് പറയുന്നുണ്ടെങ്കിലും നാളെ പ്രസവം നടക്കുമെന്നാണ് പാപ്പരാസികള്‍ പറയുന്നത്. എലിസബത്ത്‌ രാജ്ഞിയുടെ എൺപത്തിയൊമ്പതാം പിറന്നാളായ ചൊവ്വാഴ്‌ച തന്നെ രാജകുടുംബത്തില്‍ പുതിയ ആളെത്തുമെന്ന് വിശ്വസിക്കുന്നവരും ധാരാളമാണ്.

കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന കാര്യത്തില്‍ വന്‍ വാതുവെപ്പാണ് നടക്കുന്നത്. കുഞ്ഞിന്റെ പേര് സംബന്ധിച്ചും വാതുവെപ്പ് നടക്കുന്നുണ്ട് പേര് വില്യമും കേറ്റും മകൾക്ക് ആലിസ്‌ എന്നു പേരിട്ടാൽ അഞ്ചു ലക്ഷം പൗണ്ട്‌ (ഏകദേശം 4.65 കോടി രൂപ) ആണ്‌ ആ പേരിൽ വാതുവച്ചവർക്ക് ലഭിക്കുക. എലിസബത്ത്‌, വിക്‌ടോറിയ, ഡയാന തുടങ്ങിയ പേരുകളിലും വാതുവച്ചിട്ടുണ്ട്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക