കാശ്‌മീരും അതിര്‍ത്തിയിലെ സംഘര്‍ഷവും അടക്കമുള്ള പ്രശ്‌നങ്ങളില്‍ അമേരിക്കയെ ഇടപെടുത്താനുള്ള നീക്കങ്ങളുമായി പാകിസ്ഥാന്‍. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി പാക് പ്രധാനമന്ത്രി നവാഷ് ഷെരീഫ് നടത്തുന്ന കൂടിക്കാഴ്‌ചയില്‍ കശ്മീര്‍ പ്രശ്നവും അതിര്‍ത്തിയിലെ സംഘര്‍ഷവും ഉന്നയിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചതായാണ് വിവരം.
ഒക്‌ടോബര്‍ 22ന് വാഷിങ്‌ടണിലാണ് കൂടിക്കാഴ്‌ച. ഒബാമ- നവാസ് കൂടിക്കാഴ്ച. പാക് സുരക്ഷാ ഉപദേഷ്‌ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം മാധ്യമങ്ങളുമായി പങ്കുവച്ചത്. പാക് അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷം ലോക സമാധാനത്തിന് ഭീഷണിയാണെന്നും ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള ബന്ധം ഉലയുന്നത് ഇരു രാജ്യങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അസീസ് ഓര്‍മിപ്പിച്ചു.
അതേസമയം പാകിസ്ഥാനെ അസ്‌തിരപ്പെടുത്തുന്നതിനായി ഇന്ത്യയും റോയും ഭീകരര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നുള്ള പതിവ് കുറ്റപ്പെടുത്തലുമായി അസീസ് അസീസ് രംഗത്തെത്തുകയും ചെയ്തു. ഇരു രാജ്യങ്ങള്‍ക്കിടയിലും സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസ് ട്രെയിന്‍ ഇന്ത്യ വ്യാഴാഴ്‌ച റദ്ദാക്കിയിരുന്നു. ട്രെയിന്‍ സര്‍വീസ് നടത്താതിരുന്നത് ഖേദകരമെന്നായിരുന്നു അസീസിന്റെ പ്രതികരണം.