‘ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ സഹകരണം മെച്ചപ്പെടുത്തണം’

Webdunia
ശനി, 22 നവം‌ബര്‍ 2014 (10:27 IST)
ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ സഹകരണം മെച്ചപ്പെടുത്തണമെന്ന് അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. അഫ്ഗാനിസ്ഥാന് ഇന്ത്യ നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയ്ക്ക് നന്ദിപറഞ്ഞ കര്‍സായി തന്റെ രാജ്യവുമായുള്ള ഇന്ത്യയുടെ പ്രതിരോധസഹകരണം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. 
 
അഫ്ഗാന്‍ സൈന്യത്തിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കാന്‍ ഇന്ത്യയാണ് ഏറ്റവും അനുയോജ്യംമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച നേതൃത്വ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കര്‍സായി.
 
ബാഹ്യശക്തികളുടെ പിന്തുണയോടെ പുറത്തുനിന്ന് നടത്തുന്ന ഭീകരതയാണ് അഫ്ഗാനിസ്ഥാന്‍ നേരിടുന്ന സുപ്രധാന വെല്ലുവിളി. അമേരിക്ക ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യരുതെന്ന് താന്‍ ബരാക് ഒബാമയോട് ഒരിക്കല്‍ വീഡിയോ കോണ്‍ഫറന്‍സിനിടെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ നിശബ്ദതയായിരുന്നു ഒബാമയുടെ മറുപടി. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ നശിപ്പിക്കാന്‍ അമേരിക്ക തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.