പാകിസ്ഥാനിലെ കറാച്ചിയിലെ ജിന്ന വിമാനത്താവളത്തില്‍ ഭീകരർ നടത്തിയ ആക്രമണത്തിൽ ഇരുപത്തിയാറുപേര്‍ കൊല്ലപ്പെട്ടു.
പത്ത് തീവ്രവാദികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഭീകരർ ആയുധങ്ങളും വെടിക്കോപ്പുകളുമായി ഇന്ന് പുലർച്ചെ ഒരു മണിയോടെ എയർപോർട്ടിൽ നുഴഞ്ഞു കയറി ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു. ഗ്രനേഡ് ആക്രമണത്തിൽ ഏഴ് വിമാനങ്ങൾക്ക് കേടുപാടുകൾ പറ്റി. ഇതിൽ രണ്ട് വിമാനങ്ങൾക്ക് തീ പീടിച്ചിട്ടുണ്ട്. വായുസേന ഉദ്യോഗസ്ഥരുടെ വേഷം ധരിച്ചാണ് തീവ്രവാദികള്‍ എയർപോർട്ടിൽ എത്തിയത്. ജിന്ന വിമാനത്താവളത്തിലെ കവാടത്തിനു മുന്നിലെത്തിയ ഭീകരർ വെടിയുതിർത്ത ശേഷം കവാടത്തിനുള്ളിലേക്ക് കടക്കുകയായിരുന്നു.
വിമാനത്താവളത്തിന്റെ പഴയ ടെർമിനലിനും ഇന്ധന ഡിപ്പോയ്ക്കും തീപിടിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിന്രെ പശ്ചാത്തലത്തിൽ ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ ഇന്ത്യൻ വിമാനത്താവളങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.