അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണത്തെത്തുടർന്ന് 24 പേർ കൊല്ലപ്പെട്ടു. കാബൂളിലെ അമേരിക്കൻ എംബസിക്ക് നേരെ ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. സംഘർഷത്തിൽ നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ചാവേറാക്രമണം നടന്നതിന്റെ തൊട്ടടുത്താണ് അഫ്ഗാനിസ്ഥാനിലെ സുരക്ഷ ഏജൻസിയായ നാറ്റോ ദൗത്യസേനയുടെ ആസ്ഥാനം. അതിനാൽ ആക്രമികൾ ലക്ഷ്യം വെച്ചത് സുരക്ഷ ഏജൻസിയെയാണെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗാനി വ്യക്തമാക്കി.
റോക്കറ്റ്ആക്രമണങ്ങൾ പതിവായ ഈ മേഖലയിൽ സുരക്ഷകൾ നൽകിയിരുന്നുവെന്നും എന്നാൽ ആക്രമണത്തിൽ അമേരിക്കൻ സൈനീക ഉദ്യോഗസ്ഥർക്ക് പരുക്കുകളില്ലെന്നും ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന്റെ പുറകിൽ പ്രവർത്തിച്ചവരെക്കുറിച്ച് വിവരമൊന്നുമില്ലെന്നും സുരക്ഷ ശക്തമാക്കിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.