ഔദ്യോഗിക കമ്പ്യൂട്ടറുകളില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ട ജഡ്ജിമാരുടെ ജോലി തെറിച്ചു. ലണ്ടണിലാണ് വിവാദമായ സംഭവം നടന്നത്. ജില്ലാ ജഡ്ജി ആയ തിമോത്തി ബൗള്‍സ്, ഇമിഗ്രേഷന്‍ ജഡ്ജി വാറന്‍ ഗ്രാന്റ്, ഡെപ്യൂട്ടി ജില്ലാ ജഡ്ജി പീറ്റര്‍ ബുള്ളോക്ക് എന്നിവരാണ് നടപടി നേരിട്ടത്. ഇതു കൂടാതെ ആരോപണ വിധേയനായ ആന്‍ഡ്രൂ മേ എന്ന ജഡ്ജി നടപടി പേടിച്ച് സ്വമേധയാ രാജിവെച്ചു.
ഇവര്‍ ഒഫീസ് കമ്പ്യൂട്ടറില്‍ അശ്ലീല വീഡിയോകള്‍ കണ്ടിരുന്നതായി ഐ ടി വിഭാഗമാണ് കണ്ടെത്തിയത്. ഇവര്‍ ന്യായീകരിക്കാനാകാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് നടപടിയെടുത്ത ചീഫ് ജസ്റ്റിസ് പറഞ്ഞു. നടപടി നേരിട്ട ജഡ്ജിമാര്‍ തമ്മില്‍ വ്യക്തിപരമായ ബന്ധങ്ങളിലെന്നാണ് സൂചന.