ഔദ്യോഗിക കമ്പ്യൂട്ടറുകളില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ട ജഡ്ജിമാരുടെ ജോലി തെറിച്ചു. ലണ്ടണിലാണ് വിവാദമായ സംഭവം നടന്നത്. ജില്ലാ ജഡ്ജി ആയ തിമോത്തി ബൗള്‍സ്, ഇമിഗ്രേഷന്‍ ജഡ്ജി വാറന്‍ ഗ്രാന്റ്, ഡെപ്യൂട്ടി ജില്ലാ ജഡ്ജി പീറ്റര്‍ ബുള്ളോക്ക് എന്നിവരാണ് നടപടി നേരിട്ടത്. ഇതു കൂടാതെ ആരോപണ വിധേയനായ ആന്‍ഡ്രൂ മേ എന്ന ജഡ്ജി നടപടി പേടിച്ച് സ്വമേധയാ രാജിവെച്ചു.