റഷ്യൻ അധിനിവേശമുണ്ടായാൽ അമേരിക്കക്കാരെ രക്ഷിക്കാൻ ഒരുകാരണവശാലും യുഎസ് യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും ബൈഡൻ വ്യക്തമാക്കി.യുക്രൈന്‍ അതിര്‍ത്തിയിലേക്ക് റഷ്യയുടെ വിവിധഭാഗങ്ങളില്‍നിന്ന് കൂടുതല്‍ സൈനികര്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രതിരോധ മന്ത്രാലയ ആസ്ഥാനമായ പെന്റഗൺ പറഞ്ഞുരുന്നു. നിലവിൽ ഏകദേശം 1.3 ലക്ഷം സൈനികര്‍ സര്‍വ്വസജ്ജമായി യുക്രെയ്‌ൻ അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് അനുമാനം.
ഇതിനിടെ, യുക്രൈനുമായി അതിര്‍ത്തിപങ്കിടുന്ന ബെലാറസുമായി ചേര്‍ന്ന് റഷ്യ പത്തുദിവസത്തെ സംയുക്ത സേനാഭ്യാസം തുടങ്ങി.യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയായാണ് ബെലാറൂസ് റഷ്യന്‍ സംയുക്ത സേനാഭ്യാസം.