ഓഹരിവിപണിയിൽ തകർച്ച: ആയിരത്തിലേറെ പോയന്റ് ഇടിഞ്ഞ് സെൻസെക്‌സ്, നിഫ്റ്റി 17,300നും താഴെ
തിങ്കള്‍, 24 ജനുവരി 2022 (12:47 IST)
ആഗോളതലത്തിൽ ഉണ്ടായ ഓഹരിവിപണിയിലെ ആശങ്കകൾ രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. ആയിരത്തിലേറെ പോയന്റിന്റെ ഇടിവാണ് സെൻസെക്‌സിൽ രേഖപ്പെടുത്തിയത്. നിഫ്‌റ്റിയിൽ 17,300നും താഴെയാണ് വ്യാപാരം നടക്കുന്നത്.
യുഎസ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ യോഗതീരുമാനം പുറത്തുവരാനിരിക്കെയാണ് വിപണി കനത്ത നഷ്ടംനേരിട്ടത്.ഓട്ടോ, മെറ്റല്‍, ഐടി, ഫാര്‍മ, റിയാല്‍റ്റി, എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയ സൂചികകള്‍ 1-3ശതമാനം നഷ്ടം രേഖപ്പെടുത്തി.
ബിഎസ്ഇ മിഡ്ക്യാപ് സ്‌മോള്‍ ക്യാപ് സൂചികകളിൽ 2-3 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 9 പൈസ താഴ്ന്ന് 74.52 രൂപ നിലവാരത്തിലെത്തി. ഓഹരി വിപണിയിലെ നഷ്ടവും അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനവുമാണ് രൂപയെ ബാധിച്ചത്.