നാണമില്ലാത്തവര്‍... സഹോദരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധം കുറ്റമായി കാ‍ണാനാകില്ലത്രെ!!!

Webdunia
വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (15:08 IST)
കലികാലം അല്ലാതെന്താ ഈ വാര്‍ത്തയേക്കുറിച്ച് പറയേണ്ടത്. സദാചാരവാദികള്‍ കൂടിപ്പോയതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ പ്രശ്നങ്ങള്‍ കൂടുതല്‍. എന്നാല്‍ ജര്‍മ്മനിയിലെ സദാചാര കമ്മിറ്റിയുടെ നിരീക്ഷണം കേട്ടാല്‍ നമ്മുടെ നാട്ടിലെ സദാചാരവാദികള്‍ ആത്മഹത്യ ചെയ്തെന്നിരിക്കും. സഹോദരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധം സദാചാര ലംഘനമായി കണക്കാക്കാനാകില്ലെന്നാണ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്! അങ്ങനെ ചെയ്യുന്നത് അവരുടെ ലൈഗിക സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്നതിനു തുല്യമാണന്നത്രെ കമ്മിറ്റി പറയുന്നത്.

സഹോദരങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധമാകാമെന്ന് പരോക്ഷമായി പറയുന്ന ഈ നിരീക്ഷണം ജര്‍മ്മനിയില്‍ വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. കുടുംബം, ബന്ധങ്ങള്‍, സംസ്‌കാരം എന്നിവക്ക് നേരെയുള്ള കടന്നുകയറ്റം എന്നാണ് ജര്‍മന്‍ സദാചാര സമിതിയുടെ നിലപാടിനെ പലരും വിശേഷിപ്പിക്കുന്നത്. ഇത് സാംസ്‌കാരിക അപചയത്തിന് വഴിവക്കുമെന്ന് സദാചാരവാദികളും യാഥാസ്ഥിതികരും ആരോപിക്കുന്നു.

സഹോദരനും സഹോദരിയും വിവാഹം കഴിച്ച് നാല് കുട്ടികളുണ്ടായ സംഭവത്തില്‍ എടുത്ത നിയമനടപടികളാണ് സദാചാര സമിതിയുടെ വിശദമായ പഠനങ്ങള്‍ക്ക് വഴിയൊരുക്കിയത്. ആ സംഭവത്തില്‍ സഹോദരന് മൂന്ന് വര്‍ഷം കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ സംഭവത്തില്‍ വിശദമായ പഠനങ്ങള്‍ നടത്തിയാണ് കമ്മിറ്റി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

ഇപ്പോള്‍ തന്നെ ജര്‍മനിയില്‍ ഇത്തരത്തില്‍ വിവാഹിതരായി ജീവിക്കുന്ന സഹോദരങ്ങള്‍ ഏറെയുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍. നിയമത്തെ പേടിച്ച് എല്ലാവരും രഹസ്യമാക്കി വച്ചിരിക്കുകയാണ്. രണ്ട് മുതല്‍ നാല് ശതമാനം വരെയുള്ള ജര്‍മന്‍കാര്‍ സഹോദര-സഹോദരി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് നേരത്തേ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.