ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക് പറക്കും

ശ്രീനു എസ്
ചൊവ്വ, 20 ജൂലൈ 2021 (08:20 IST)
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക് പറക്കും. ബെസോസിന്റെ സ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ പേടകത്തിലാണ് യാത്ര. യാത്രയില്‍ ബെസോസിന്റെ സഹോദരന്‍ മാര്‍ക് ബെസോസ്, യുഎസ് ആദ്യ വൈമാനികയും 82കാരിയുമായ വാലി ഫങ്ക്, 18കാരന്‍ ഒലിവര്‍ ഡീമന്‍ എന്നിവരും പേടകത്തിലുണ്ട്. ബഹിരാകാശ ടൂറിസത്തിന്റെ പുതിയ വഴിത്തിരിവാകും യാത്ര. 
 
യാത്ര വിജയിച്ചാല്‍ ബഹിരാകാശത്തിലെത്തുന്ന പ്രായം കൂടിയ വനിതയാകും ഫങ്ക്. ഒലിവര്‍ പ്രായം കുറഞ്ഞ വ്യക്തിയുമാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article