ഗ്രാമങ്ങളിൽ താമസക്കാരില്ല, ഒരാൾക്ക് 10 ലക്ഷം യെൻ ഓഫർ ചെയ്ത് ജപ്പാൻ

Webdunia
ബുധന്‍, 4 ജനുവരി 2023 (19:28 IST)
ഗ്രാമങ്ങളിൽ ജനവാസമില്ലാതായതോടെ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ജീവിതം മാറുവാൻ ജനങ്ങൾക്ക് മുന്നിൽ ഓഫർ വെച്ച് ജപ്പാൻ ഭരണകൂടം. തലസ്ഥാനമായ ടോക്യോയിലേക്ക് ജനങ്ങൾ കൂട്ടമായി കുടിയേറിയതാണ് പ്രശനങ്ങൾക്ക് കാരണമായത്.
 
കുടുംബമായി ഗ്രാമങ്ങളിലേക്ക് താമസം മാറാനായി ഓരോ കുട്ടിക്കും 10 ലക്ഷം യെൻ വീതം സർക്കാർ നൽകും. 6,33,000 ഇന്ത്യൻ രൂപയോളം വരുമിത്. 2 കുട്ടികൾ അടങ്ങുന്ന കുടുംബത്തിന് ഇത്തരത്തിൽ 30 ലക്ഷം യെൻ ലഭിക്കും. 2019ൽ 71 കുടുംബങ്ങൾ സഹായം സ്വീകരിച്ച് ടോക്യോ വിട്ടിരുന്നു. 2020ൽ 290ഉം 2021ൽ 1184 കുടുംബങ്ങളും പദ്ധതികളുടെ ഭാഗമായി. കുറഞ്ഞത് അഞ്ച് വർഷങ്ങളെങ്കിലും ഗ്രാമങ്ങളിൽ ജീവിക്കാനാണ് സർക്കാർ ഈ തുക നൽകുന്നത്.
 
അഞ്ച് വർഷകാലാവധി പൂർത്തിയാകാതെ ഗ്രാമം വിട്ടുപോയാൽ ഈ തുക തിരിച്ച് നൽകണം. ജനന നിരക്ക് ആശങ്കപ്പെടുത്തുന്ന വിധം കുറഞ്ഞതും ജനങ്ങൾ ഗ്രാമങ്ങളിൽ നിന്ന് കൂട്ടമായി നഗരങ്ങളിലേക്ക് മാറുന്നതും വലിയ പ്രതിസന്ധിയാണ് ജപ്പാനിൽ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 811,604 കുഞ്ഞുങ്ങളാണ് ജപ്പാനിൽ ജനിച്ചത്.1899ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണിത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article