ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇ ത്വയ്ബ ഡിവിഷണല്‍ കമാന്‍ഡര്‍ അബു മൊസ കൊല്ലപ്പെട്ടു. കുപ്വാര ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു സൈനികനും വെടിവയ്പില്‍ പരുക്കേറ്റു.
തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ റൈഫിള്‍സും പ്രത്യേക ദൗത്യ സംഘവും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.
പാകിസ്ഥാന്‍കാരനായ അബു മൊസ 2012 മുതല്‍ കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വരികയാണ്.