ഇസ്രയേല്‍ ഗാസയിലെ റഫയില്‍ നടത്തിയ ആക്രമണത്തില്‍ 22 മരണം; 18പേരും കുട്ടികള്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 ഏപ്രില്‍ 2024 (10:58 IST)
ഇസ്രയേല്‍ ഗാസയിലെ റഫയില്‍ നടത്തിയ ആക്രമണത്തില്‍ 22 മരണം. ഞായറാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ 18പേരും കുട്ടികളാണ്. 2.3 ദശലക്ഷം ജനസംഖ്യയുള്ള ഗസയിലെ പകുതിയിലധികം ആളുകളും റഫയിലാണ് അഭയം തേടിയിരിക്കുന്നത്. റഫയില്‍ വ്യോമാക്രമണം നടത്തരുതെന്ന് ഇസ്രയേലിനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
 
ഇസ്രയേല്‍ നടത്തിയ ആദ്യ സ്‌ട്രൈക്കില്‍ ദമ്പതികളും അവരുടെ മൂന്നുവയസുള്ള കുട്ടിയും കൊല്ലപ്പെട്ടു. ഇതിലെ സ്ത്രി ഗര്‍ഭിണിയായിരുന്നു. രണ്ടാമത്തെ ആക്രമണത്തില്‍ 17 കുട്ടികള്‍ കൊല്ലപ്പെടുകയായിരുന്നു. കൂടാതെ ഇവരോടൊപ്പം രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

Next Article