ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അരലക്ഷം കടന്നു. മരിച്ചവരില്‍ 17881 പേര്‍ കുട്ടികളാണ്. അതേസമയം കാണാതായവരെയും കൂടി മരണപ്പെട്ടവരുടെ കണക്കില്‍ ഉള്‍പ്പെടുത്തിയാല്‍ 61709 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 71% പാലസ്തീനുകളുടെയും മൃതദേഹം കണ്ടെടുത്തിട്ടുണ്ടെന്നാണ് ഗാസ ഭരണകൂടം അറിയിച്ചിട്ടുള്ളത്.
15,000ത്തോളം പേരെങ്കിലും കെട്ടിടങ്ങള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ചെന്നെത്താന്‍ സാധിക്കാത്ത ഭാഗത്തു കിടക്കുന്നുണ്ടാകുമെന്നാണ് വിവരം. കൊല്ലപ്പെട്ട കുട്ടികളില്‍ 214 പേര്‍ നവജാത ശിശുക്കളാണ്. അടിസ്ഥാന സൗകര്യങ്ങള്‍ നഷ്ടപ്പെട്ടതോടെ 20 ലക്ഷത്തിലധികം പേരാണ് അഭയാര്‍ത്ഥികളായി പോയത്.