ഹനിയ വധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രായേല്‍, ഹൂതി നേതാക്കളെ ശിരഛേദം ചെയ്യുമെന്ന് മുന്നറിയിപ്പ്

അഭിറാം മനോഹർ

ചൊവ്വ, 24 ഡിസം‌ബര്‍ 2024 (12:37 IST)
ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയെ വധിച്ചത് തങ്ങള്‍ തന്നെയെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍. പ്രതിരോധമന്ത്രി ഇസ്രായേല്‍ കാട്‌സ് ആണ് ഇക്കര്യം വെളിപ്പെടുത്തിയത്. ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ട് അഞ്ച് മാസമാകുമ്പോഴാണ് ഇസ്രായേല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ഹൂതി നേതൃനിരയെ തങ്ങള്‍ ഇല്ലാതെയാക്കുമെന്നും ഇസ്രായേല്‍ വ്യക്തമാക്കി.
 
ഹൂതി നേതാക്കളെ ശിരഛേദം ചെയ്യും. ടെഹ്‌റാനിലും ഗാസയിലും ലെബനനിലും ഹനിയ, സിന്‍വാര്‍, നസ്‌റുള്ള എന്നിവരോട് ചെയ്തത് തന്നെ ഹൊദൈയ്ദയിലും സനായിലും ചെയ്യുമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഹൂതി ഭീകരസംഘടന മിസൈലുകള്‍ ഞങ്ങള്‍ക്ക് മേലെ പ്രയോഗിക്കുമ്പോള്‍ അവര്‍ക്ക് വ്യക്തമായ സന്ദേശം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഹമാസിനെയും ഹിസ്ബുല്ലയെയും ഞങ്ങള്‍ പരാജയപ്പെടുത്തി, ഇറാന്റെ പ്രതിരോധ മേഖലയെയും നിര്‍മാണ സംവിധാനത്തെയും തകര്‍ത്തു. സിറിയയിലെ അസദ് ഭരണത്തെ അട്ടിമറിച്ചുകൊണ്ട് തിന്മയുടെ അച്ചുതണ്ടിന് കനത്ത പ്രഹരമേല്‍പ്പിച്ചു. അവശേഷിക്കുന്ന യമനിലെ ഹൂതി ഭീകരര്‍ക്കും കനത്ത പ്രഹരം ഏല്‍പ്പിക്കും. ഇസ്രായേല്‍ കാട്‌സ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍