വീടിന് നേരെ ആക്രമണം, ഇതൊന്നും കണ്ട് പേടിക്കില്ലെന്ന് നെതന്യാഹു, ഇസ്രായേൽ വിജയിക്കാൻ പോകുന്നുവെന്ന് പ്രഖ്യാപനം

അഭിറാം മനോഹർ
ഞായര്‍, 20 ഒക്‌ടോബര്‍ 2024 (09:30 IST)
വസതിയ്ക്ക് നേരെയുണ്ടാകുന്ന ഡ്രോണ്‍ ആക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒന്നും നമ്മളെ പിന്തിരിപ്പിക്കില്ലെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ യുദ്ധത്തില്‍ വിജയിക്കാന്‍ പോവുകയാണെന്ന് സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയില്‍ നെതന്യാഹു വ്യക്തമാക്കി. സിസേറിയയിലെ തന്റെ വീടിന് നേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് നെതന്യാഹുവിന്റെ പ്രതികരണം.
 
ഹമാസ് തലവനായ യഹ്യ സിന്‍വാറിന്റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകമാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതി ലക്ഷ്യമാക്കി ഹിസ്ബുള്ളയുടെ ആക്രമണം നടന്നത്. ഈ സമയത്ത് നെതന്യാഹു വസതിയില്‍ ഉണ്ടായിരുന്നില്ലെന്നും ആക്രമണത്തില്‍ ആളപായമില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ഡ്രോണ്‍ വിക്ഷേപിച്ചത് ലെബനനില്‍ നിന്നാണെന്ന് ഇസ്രായേല്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article