ഫിലിപ്പീന്‍സില്‍ സൈന്യം 17 തീവ്രവാദികളെ വെടിവെച്ചു കൊന്നു. ഒരു സൈന്യകനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സര്‍ക്കാരും തീവ്രവാദികളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടശേഷമായിരുന്നു രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്.
ബംഗ്‌സമൊരൊ ഇസ്ലാമിക് ഫ്രീഡം എന്ന സംഘടനയില്‍ അംഗങ്ങളായ തീവ്രവാദികള്‍ മഗ്യുന്‍ദനാവോ പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
സൈന്യം തിരിച്ചടിച്ചതോടെ തീവ്രവാദികള്‍ കൊല്ലപ്പെടുകയായിരുന്നു. മൊരൊ ഇസ്ലാമിക് ലിബറേഷന്‍ ഫ്രണ്ട് എന്ന തീവ്രവാദ സംഘടനയുടെ വിഘടിത വിഭാഗമാണ് ഇത്.