ലോകം മുഴുവന്‍ ഇസ്ലാമിക് ഖിലാഫത്തിന്‍ കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തൊടെ രക്തരൂക്ഷിത സായുധ വിപ്ലവം നടത്തുന്ന ഇസ്ലാമിക് സുന്നി ഭീകരര്‍ക്ക് ദൈവം എട്ടിന്റെ പണികൊടുത്തുതുടങ്ങിയെന്നാണ് പുറത്തുവരുന്ന കണക്കുക. പരിശുദ്ധ ഖുറാനെ വികലാക്കി വ്യാഖ്യാനിച്ചും, ദൈവത്തിന്റ്യെ പേരില്‍ ലൈംഗിക പീഡനങ്ങള്‍ മറ്റും നടത്തി മുന്നേറിയ ഭീകരര്‍ക്ക് അവരുടെ പ്രവൃത്തിയുടെ ഫ്ലലം കിട്ടിത്തുടങ്ങിയെന്നാണ് വിവരം.
ലൈംഗിക പീഡനങ്ങള്‍കൊണ്ടാണ് ഐഎസ് കുപ്രസിദ്ധിയാര്‍ജ്ജിച്ചതെങ്കില്‍ അതേ പീഡന ഇരകളില്‍ നിന്ന് ഇവര്‍ക്ക് മാരകമായ എച്ച്‌ഐവി ബാധ ഉണ്ടായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദൈവത്തിന്റെ പേര് പറഞ്ഞ് അന്യമതത്തില്‍ പെട്ട സ്ത്രീകളെ ലൈംഗിക അടിമകളാക്കി മാറ്റിയ ഭീകരരില്‍ അനേകം പേര്‍ക്ക് ഇപ്പോള്‍ എയിഡ്സ് ബാധിച്ചു കഴിഞ്ഞു എന്നാണ് വിവരം. ഇവരില്‍ നിന്ന് പല ലൈംഗിക അടിമകള്‍ക്കും അതുവഴി ഇവരെ ഉപയോഗിച്ച മ്റ്റു ഭീകരര്‍ക്കും എയിഡ്സ് പകര്‍ന്നോ എന്ന ഭീതിയിലാണ് ഐഎസ് ഇപ്പോള്‍.
മൊറോക്കോയില്‍ നിന്നുള്ള ലൈംഗിക അടിമകളിൽ നിന്നാണ് ഭീകരരിലേക്ക് എയിഡ്സ് പകര്‍ന്നത്. മൊറോക്കോവിൽ നിന്നുള്ള രണ്ട് ലൈംഗിക അടിമകളുമായി സുരക്ഷിതമല്ലാത്ത രീതിയിൽ ലൈംഗിക ബന്ധം പുലർത്തിയതിനെ തുടർന്നാണ് 16 ഐസിസ് ഭീകരർക്ക് എച്ച്‌ഐവി ബാധയുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. എയ്ഡ്‌സ് ബാധ ഭയം മൂലം ഐസിസ് ഇപ്പോൾ ഇതിൽ ചേരാനെത്തുന്നവരുടെ രക്തപരിശോധന കർക്കശമായി നടപ്പിലാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിന്റെ ഭാഗമായി ഐസിസ് അൽ മായാഡീനിൽ ഒരു എയ്ഡ്‌സ് ഡിറ്റെക്ഷൻ സെന്റർ തുറന്നിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. റാഖയിൽ ഐസിസ് നടത്തുന്ന ഹോസ്പിറ്റലുകൾ എയ്ഡ്‌സ് പരിശോധനനടത്തുന്നതിന് പര്യാപ്തമായ ഉപകരണങ്ങളുടെ അപര്യാപ്തതയിൽ വീർപ്പ് മുട്ടുകയാണ്. ഏതായാലും പ്രതിസന്ധിക്ക് പരിഹാരം കാണാനായി രോഗ ബാധിതരെ മാറ്റി പാര്‍പ്പിക്കാനാണ് ഐഎസ് തീരുമാനം. ഇവരെ ആത്മഹത്യാ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി പ്രശ്നം പരിഹരിക്കാനും തീരുമാനമുണ്ട്.
മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരും ക്രിമിനൽ പശ്ചാത്തലമുള്ളവരുമായ ചില ഐസിസ് ഭീകരരിലൂടെ എച്ച്‌ഐവി എളുപ്പത്തിൽ പരക്കാനുള്ള സാധ്യതയുമുയരുന്നുണ്ട്. ഇത്തരക്കാർ ലൈംഗിക അടിമകളുമായും തങ്ങളുടെ ഭാര്യമാരുമായും മാറിമാറി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് സ്ഥിതിഗതികൾ ഗുരുതരമാക്കുന്നുണ്ട്. സംഗതി എന്തായാലും ആരെയും കൂസാത്ത ഐസിസുകാരിപ്പോൾ എയ്ഡ്‌സിന്റെ ഭീതിയിലായിരിക്കുകയാണ്. അതിനു പിന്നാല്‍കെ പല ഭീകര കേന്ദ്രങ്ങളിലും വൃത്തിഹീനത മൂലം മറ്റ് ലൈംഗിക രോഗങ്ങളും പകര്‍ച്ച വ്യാധികളും ഉണ്ടാകുന്നതായും വിവരങ്ങളുണ്ട്.
കിഴക്കൻ സിറിയയിലെ നഗരമായ അൽമായാഡീനിലെ ഹോസ്പിറ്റലിലാണ് നിലവില്‍ രോഗബാധയുള്ളവരെ പാര്‍പ്പിച്ചിരിക്കുന്നത്. 15 വയസുള്ള യസീദി ലൈംഗിക അടിമമായ പെൺകുട്ടിയിലേക്ക് എച്ച്‌ഐവി പകർത്തിയതിനും ഐസിസ് നടത്തുന്ന ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ഒരു ഭീകരന് രക്തം ദാനം ചെയ്ത് രോഗഭീഷണിയുണ്ടാക്കിയതിനും ഇന്തോനേഷ്യക്കാരനായ തങ്ങളുടെ ഒരു പ്രവർത്തകനെ ജൂണിൽ ഐസിസ് വധിച്ചിരുന്നു. ഐസിസിൽ ചേരുന്നതിന് മുമ്പ് തന്നെ തനിക്ക് രോഗബാധയുണ്ടായിരുന്നുവെന്ന് ഇന്തോനേഷ്യക്കാരനറിയാമായിരുന്നുവെന്നാണ് ഇന്തോനേഷ്യയിൽ നിന്നുള്ള മെഡിക്കൽ രേഖകൾ സൂചിപ്പിക്കുന്നത്.