ബാഗ്ദാദിയെ വധിക്കുന്നയാളെ വിവാഹം കഴിക്കുമെന്നും സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത മധുവിധുകാലം സമ്മാനിക്കുമെന്നും ഈജി‌പ്‌ഷ്യന്‍ നടി

Webdunia
വെള്ളി, 19 ഫെബ്രുവരി 2016 (09:09 IST)
ലോകസമാധാനത്തിനെ കടിച്ചുകീറുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കുന്നയാള്‍ക്ക് തന്നെ വിവാഹം കഴിക്കാമെന്ന് ഈജി‌പ്‌ഷ്യന്‍ നടി എല്‍ഹാം സാഹിന്‍. ബാഗ്ദാദി കൊല്ലപ്പെട്ടാല്‍ പശ്ചിമേഷ്യയില്‍ സമാധാനം കൈവരും അതിനാല്‍ അയാളെ വധിക്കുന്ന ധീരനൊപ്പം ദാസിയായി പോലും ജീവിക്കാന്‍ തയാറാണെന്നും എല്‍ഹാം പറഞ്ഞു.

ബാഗ്ദാദിയെ വധിക്കുന്നയാള്‍ ഏത് രാജ്യക്കാരനായാലും തനിക്ക് കുഴപ്പമില്ല. അദ്ദേഹത്തിനൊപ്പം എവിടെ വേണേലും പോകാന്‍ തയാറാണ്. ദാസിയായി പോലും ജീവിതം തുടരാനും താന്‍ ഒരുക്കമാണ്. സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്തത്ര വിധത്തിലുള്ള മധുവിധുവായിരിക്കും ധീരന് സമ്മാനിക്കുകയെന്നും എല്‍ഹാം വ്യക്തമാക്കി.

നിരവധി ഈജിപ്ഷ്യന്‍ ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുള്ള അമ്പത്തിയഞ്ചുകാരിയായ സാഹിന്‍ അന്തര്‍ദേശീയ, ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിട്ടുണ്ട്.