സന്ദേശം അയക്കുന്നത് ‘നിയോഗം’ ലഭിച്ചശേഷം; വിശുദ്ധയുദ്ധത്തിന് പോകുന്നവരുടെ ആയുസിന്റെ കാലം ആറു മാസം!

തിങ്കള്‍, 25 ജൂലൈ 2016 (14:22 IST)
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയിലേക്ക് യുവതി യുവാക്കള്‍ എത്തുന്നതായുള്ള വാര്‍ത്തകള്‍ ചൂടി പിടിക്കുകയാണ്. ദൈവരാജ്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പോരാട്ടത്തില്‍ പങ്കാളികളാകുന്ന ഇവര്‍ക്ക് ആറു മാസമെ ആയുസ് ഉണ്ടാകുകയുള്ളൂ എന്നാണ് റോ അടക്കമുള്ള അന്വേഷണ ഏജന്‍‌സികള്‍ വ്യക്തമാക്കുന്നത്.

ഐഎസിന്റെ ഭാഗമായി സിറിയയിലും അഫ്‌ഗാനിസ്ഥാനിലുമായി എത്തുന്നവര്‍ വിശുദ്ധയുദ്ധത്തിനായി പോകുന്നതിന് മുമ്പാണ് വീട്ടുകാരുമായോ ബന്ധപ്പെട്ടവരുമായോ ബന്ധപ്പെടാന്‍ ശ്രമിക്കുന്നത്. ഇതിനു ശേഷം സ്വര്‍ഗരാജ്യത്തിനായുള്ള വിശുദ്ധയുദ്ധത്തിനായി പോകുകയും ചെയ്യും. പിന്നീട് ഉറ്റവരുമായി ഇവര്‍ക്ക് യാതൊരു ബന്ധവും ഉണ്ടാകില്ല. യുദ്ധമുഖത്തേക്കോ ചാവേര്‍ ആയിട്ടോ ആകും ഇവരെ നിയോഗിക്കുക. അതിനാലാണ് ഇവരുടെ ജീവിതം പാതിവഴിയില്‍ അവസാനിക്കുന്നത്.

വിശുദ്ധയുദ്ധത്തിനായി പോകുന്നവരെക്കുറിച്ച് പിന്നീട് ഒരു വിവരവും ഐഎസിന് പോലും ഉണ്ടാകില്ല. പലരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടും, ഇവരുടെ മൃതദേഹങ്ങള്‍ മതപരമായി സംസ്‌കരിക്കാന്‍ പോലുമാകില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഭീകരര്‍ക്ക് ഏറ്റവും മികച്ച സ്ഥലം എന്നറിയപ്പെടുന്ന അഫ്‌ഗാനിസ്ഥാനിലെ നങ്കര്‍‌ഹാര്‍ എന്ന കിഴക്കന്‍ മലയോരം.

നങ്കര്‍ഹാറിലെ തോറബോറ എന്ന ഗോത്രവര്‍ഗ പ്രദേശം കേന്ദ്രീകരിച്ചാകും ഭീകരര്‍ പരിശീലനവും ക്ലാസുകളും നേടുക. സമീപത്തായി പാകിസ്ഥാന്‍ ഗോത്രവര്‍ഗക്കാരുമുള്ളതിനാല്‍ ഒന്നുകൊണ്ടും ഇവര്‍ക്ക് ഭയക്കേണ്ടതില്ല. മലകളും ഗുഹകളും പാറക്കെട്ടുകളുമുള്ള ഈ പ്രദേശത്താണ് ഒസാല ബിന്‍ ലാദന്‍ തന്റെ ഭീകരസംഘടന വളര്‍ത്തിയതും ശേഷം ഒളിവില്‍ താമസിക്കാന്‍ ഉപയോഗിച്ചതും. ഇന്ത്യയില്‍ നിന്നെത്തിയ യുവതി യുവാക്കള്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്.

വെബ്ദുനിയ വായിക്കുക