ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകും

Webdunia
വെള്ളി, 3 ഏപ്രില്‍ 2015 (13:59 IST)
മത വിശ്വാസികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്താല്‍ 2070 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറുമെന്ന് പഠനം. അമേരിക്ക അസ്ഥാനമായുള്ള പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതമാകാന്‍ പോകുന്നതായി പറയുന്നത്. മാത്രമല്ല ഈ സമയമാകുമ്പോഴേക്കും ലോകത്ത് ഏറ്റവുമധികം മുസ്ലീങ്ങള്‍ അധിവസിക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും പഠനത്തില്‍ പറയുന്നു.

നിലവില്‍ ഇന്തോനേഷ്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ വസിക്കുന്ന രാജ്യം .വളര്‍ച്ചയില്‍ ഇസ്ലാം മറ്റ് മതങ്ങളെക്കാള്‍ വളരെ മുന്നിലാണെന്നും  പഠനത്തില്‍ പറയുന്നു. അതേസമയം 2050 ആകുമ്പോഴേക്കും ലോകത്ത് ഹിന്ദു ജനസംഖ്യ 34 ശതമാനം വര്‍ദ്ധിച്ച് 1.4 ബില്യണാവുമെന്ന് വ്യക്തമാക്കുന്നു. 2050ല്‍ ലോക ജനസംഖ്യയുടെ 14 ശതമാനവും ഹിന്ദുക്കളായിരിക്കുമെന്നും പഠനം പറയുന്നു. ഒരു മതത്തോടും ആഭിമുഖ്യമില്ലാത്തവരാണ് തൊട്ടു പിന്നിലുള്ളത്. 13.2 ശതമാനം.

എന്നാല്‍ ബുദ്ധിസത്തിന് വളര്‍ച്ചയുണ്ടാവില്ലെന്നും പഠനം വെളിപ്പെടുത്തുന്നുണ്ട് .ചൈന , ജപ്പാന്‍ , തായ് ലന്‍ഡ് എന്നിവിടങ്ങളിലെ ജനസംഖ്യാ നിയന്ത്രണമാണ് ബുദ്ധിസത്തെ പ്രതികൂലമായി ബാധിക്കുന്നത് .പ്രത്യുത്പാദന നിരക്ക് , യുവജനസംഖ്യയുടെ വളര്‍ച്ച, മതപരിവര്‍ത്തന നിരക്ക് എന്നിവ പരിഗണിച്ചാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ പഠനം നടത്തിയിരിക്കുന്നത് .



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.