സിറിയയിലും ഇറാഖിലെയും ഇസ്ലാമിക് സ്‌റ്റേറ്റ് വിമതര്‍ക്കെതിരായ പോരാട്ടത്തിന് അമേരിക്ക നേതൃത്വം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കി. ഇറാഖിലെ സര്‍ക്കാരുമായി സഹകരിച്ച് വിമതര്‍ക്കെതിരെ വ്യോമാക്രമണം ശക്തമാക്കുമെന്നും ഒബാമ പറഞ്ഞു.
ഇസ്ലാമിക് സ്‌റ്റേറ്റ് വിമതര്‍ക്കെതിരായ നിര്‍ണായക തീരുമാനം എടുക്കുന്നതിന് മുമ്പ് ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളുമായി ഒബാമ കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷിതമായ സ്വര്‍ഗമല്ല ഭൂമിയില്‍ ഭീകരര്‍ക്ക് ഉള്ളതെന്ന ബോധ്യപ്പെടുത്തുകയാവും ലക്ഷ്യമെന്നും. ഭീകരര്‍ക്കെതിരെ പോരാട്ടം നടത്തുന്നവര്‍ക്ക് സൈനിക സഹായം നല്‍കുമെന്നും ഒബാമ പറഞ്ഞു.
ഐഎസ് ഭീകരര്‍ ഇസ്ലാം മതത്തിന് എതിരാണെന്നും ഒരു മതവും നിരപരാധികളെ കൊല്ലുവാന്‍ പറയുന്നില്ലെന്നും ഒബാമ പറഞ്ഞു. ഐഎസ് ഭീകരരെ നേരിടുന്നതിന് ഇറാഖി സൈന്യത്തിന് പ്രത്യേക പരിശീലനം നല്‍കുവാന്‍ 475 യുഎസ് സൈനീകരെ അയ്ക്കുമെന്നും. തങ്ങളുടെ രാജ്യത്തിന് ഭീഷണിയായി വളരുന്ന ഏതു ഭീകര സംഘടനകളേയും തങ്ങള്‍ തകര്‍ക്കുമെന്ന യുഎസ് നിലപാടില്‍ മാറ്റമില്ലെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.