ലൈംഗിക അടിമയാക്കിയ ഐ‌എസ് ഭീകരനെ ഇറാഖി യുവതി കൊലപ്പെടുത്തി

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (11:31 IST)
ലൈംഗിക അടിമയാക്കിയ ഇറാഖി ഇസ്ലാമിക് സ്റ്റേറ്റ് കമാന്‍ഡറേ ഇറാഖി യുവതി കൊലപ്പെടുത്തി. ഐഎസിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ മൊസൂള്‍ സിറ്റിയിലാണ് സംഭവം നടന്നതെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ പറയുന്നു. കമാന്ററേ കൊലപ്പെടുത്തിയ യുവതി യസീദ്ദി വംശജയാണ്. മൊസൂളിലെ തല്‍റോമന്‍ പ്രദേശത്തെ അബു അനസ് എന്ന ഐഎസിന്റെ സീനിയര്‍ കമാന്‍ഡറേയാണ് യുവതി കൊലപ്പെടുത്തിയത്.

മൂന്നുമാസത്തോളം ഈ യുവതിയെ ലൈഗികന്‍ അടിമയാക്കി ചൂഷണം ചെയ്തുജ്കൊണ്ടിരിക്കുകയായിരുന്നു അനസ്. ഇയാളുടെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് യുവതി ഭീകരനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം അരങ്ങേറിയത്. കുര്‍ദ്ദിഷ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവ് സയ്യിദ്ദ് മാമോസ്സിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഭീകരനെ കൊന്ന യുവതിയുടെ പിന്നീടുള്ള അവസ്ഥയേപ്പറ്റി വിവരങ്ങളൊന്നുമില്ല.

ഐഎസുകാര്‍ ക്രൂരമായ പീഡനങ്ങള്‍ക്കും കൂട്ടകൊലയ്ക്കും വിധേയമാക്കിയ ഇറാഖി ന്യൂനപക്ഷ സമൂഹമാണ് യസീദ്ദികള്‍. ഐഎസ് ശക്തികേന്ദ്രമായ മൊസൂളില്‍ സ്ത്രീകളെ പരസ്യമായി വില്‍ക്കാറുണ്ട്.  ആഗസ്തില്‍ ലൈംഗിക അടിമകളാകുവാന്‍ വിസമ്മതിച്ച 20 ഒളം സ്ത്രീകളെ ഐഎസ് കൂട്ടകൊല ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു.