ഐഎസ് പ്രവര്‍ത്തനം പാകിസ്ഥാനിലേക്കും; ഇന്ത്യ കരുതലില്‍

വ്യാഴം, 13 നവം‌ബര്‍ 2014 (12:41 IST)
സിറിയയിലും ഇറാഖിലുമായി വ്യാപിച്ച് കിടക്കുന്ന ഐഎസ് ഐഎസ്  ഭീകരര്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഭീകരവാദത്തിന്റെ വിളനിലമായ പാകിസ്ഥാനില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. പാക്ക് താലിബാന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജുന്‍ദുല്ലയെന്ന ഭീകര സംഘടനയുമായി ഈ കാര്യത്തില്‍ ഐഎസ് ഐഎസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.

ദക്ഷിണ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജുന്‍ദുല്ല വഴി പാകിസ്ഥാനില്‍ ചിതറിക്കിടക്കുന്ന വിവിധ ഭീകര സംഘടനകളെ ഒരു കുടക്കീഴില്‍ എത്തിക്കാനാണ് ഐഎസ് ഐഎസ് പദ്ധതിയിടുന്നത്. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യ ആസ്ഥാമാക്കി പ്രവര്‍ത്തിക്കുന്ന ജുന്‍ദുല്ല അല്‍ ഖായ്ദയും താലിബാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഭീകര സംഘടനയാണ്. ജുന്‍ദുല്ലാ വക്താവ് ഫഹദ് മാര്‍വാതാണ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

തീവൃവാദത്തിന് പറ്റിയ ഇടം പാകിസ്ഥാന്‍ ആണെന്ന തിരിച്ചറിവും ഇന്ത്യയിലേക്ക് പെട്ടന്ന് പ്രവര്‍ത്തനം വ്യാപിപ്പിക്കാം എന്നതുമാണ് ഐഎസ് ഐഎസ് പാകിസ്ഥാനെ തെരഞ്ഞെടുക്കാന്‍ കാരണം. ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഭീകര സംഘടനയായ ഐഎസ് ഐഎസ് മറ്റ് രാജ്യങ്ങളിലേക്കും വളരെ വേഗം  പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക