എട്ട്‌ ഇറാഖി പൊലീസുകാരെ ഐഎസ്‌ വെടിവെച്ച് കൊന്നു

Webdunia
ചൊവ്വ, 6 ജനുവരി 2015 (15:41 IST)
ചാരപ്രവര്‍ത്തന കുറ്റം ചുമത്തി എട്ട്‌ ഇറാഖി പൊലീസുകാരെ ഐഎസ്‌ ഐഎസ്‌ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു. സുന്നി വിഭാഗത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്‌ത് ഐഎസില്‍ ചേര്‍ന്ന പൊലീസുകാര്‍ ഇറാഖി രഹസ്വാന്വേഷണ വിഭാഗത്തിലേക്ക് വിവരങ്ങള്‍ കൈമാറിയെന്ന കുറ്റം ചുമത്തിയാണ് തീവ്രവാദികള്‍ വധശിക്ഷ നടപ്പാക്കിയത്. കൊലപാതകത്തിന്റെ ഫോട്ടോകള്‍ ഐഎസ്‌ ഐഎസ്‌ പുറത്ത് വിടുകയും ചെയ്തു.

ചാരപ്രവര്‍ത്തനം കുറ്റം ചുമത്തിയെന്ന് ആരോപിച്ച് എട്ട്‌ ഇറാഖി പൊലീസുകാരെ യൂഫ്രട്ടീസ്‌ നദിക്കരയില്‍ എത്തിച്ച ശേഷം നിരത്തി നിര്‍ത്തി വെടിവെച്ച് കൊല്ലുകയായിരുന്നു. കൈകള്‍ പിന്നില്‍ ബന്ധിച്ച് കാലുകളും കണ്ണുകളും കെട്ടിയുമാണ്‌ എട്ട്‌ പൊലീസുകാരെയും വധിക്കുന്നതിനായി നദിക്കരയില്‍ എത്തിച്ചത്. ഇവരുടെ പിന്നില്‍ നിലയുറപ്പിച്ച എട്ട് ഐഎസ്‌ ഐഎസ്‌ തീവ്രവാദികള്‍ ഒരേസമയം തന്നെ ഇവരുടെ തലയ്ക്ക് വെടിവെക്കുകയായിരുന്നു. വെടിവെച്ച ശേഷം ഇവര്‍ ക്യാമറയ്‌ക്ക് നേരെ തോക്കു ചൂണ്ടുന്നതായും ഫോട്ടോയില്‍ വ്യക്തമാണ്. പട്ടാപ്പകലാണ്‌ കൊല നടത്തുന്നത്‌. ഓറഞ്ച്‌ നിറത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിപ്പിച്ച എട്ട്‌ ഇറാഖി ഓഫീസര്‍മാരെയും കൊന്ന ശേഷം ഫോട്ടോകളും വീഡിയോയും പകര്‍ത്തുകയും ചെയ്തു. 'ന്യായവിധിയുടെ നാള്‍' എന്ന തലക്കെട്ടിലാണ്‌ ഫോട്ടോ പുറത്ത്‌ വിട്ടിട്ടുള്ളത്‌.

ഇറാഖി ഓഫീസര്‍മാരുടെ വിവരവും ഇവര്‍ നടത്തിയ കുറ്റകൃത്യങ്ങളും ഓരോ ചിത്രത്തിലും നല്‍കിയിട്ടുണ്ട്‌. ഓറഞ്ചു വസ്‌ത്രത്തില്‍ ഒരു മൈക്രോഫോണും ഘടിപ്പിച്ചിട്ടുണ്ട്‌. ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ മീഡിയ റിപ്പോര്‍ട്ട്‌ പ്രകാരം ക്യാപ്‌റ്റന്‍ ഹൊസം സലാ ബ്‌നോഷ്‌ എന്നാണ്‌ ഇറാഖി ഓഫീസര്‍മാരുടെ സംഘതലവന്റെ പേര്‌. ഇയാള്‍ ഉള്‍പ്പെടെ ഏഴ്‌ പോലീസുകാര്‍ സുന്നിയിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെടുകയും ഇസ്‌ളാമിക പോരാളികള്‍ക്കൊപ്പം ചേരുകയുമായിരുന്നു. ചേര്‍ന്ന ആദ്യ ദിനം മുതല്‍ ഇവര്‍ ഇറാഖി സര്‍ക്കാരിന്‌ വിവരം കൈമാറിത്തുടങ്ങിയെന്ന്‌ ആരോപിക്കുന്നു. എവിടെയാണ് ഐഎസ്‌ ഐഎസ്‌ പ്രവര്‍ത്തകര്‍ താമസിക്കുന്നതെന്നും. ആക്രമണം നടത്തേണ്ട ഒളിസങ്കേതങ്ങള്‍ എവിടെയെക്കെയാണെന്നും പൊലീസിന് കൈമാറിയെന്നാണ് ആരോപിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.