ഐഎസിന്റെ അടിമച്ചന്തയില്‍ പത്ത് വയസുകാരിക്ക് 130ഡോളര്‍

Webdunia
ഞായര്‍, 9 നവം‌ബര്‍ 2014 (12:18 IST)
ഇറാഖിലും സിറിയയിലുമായി പടരുന്ന ഐഎസ് ഐഎസ് ഭീകരര്‍ ലൈംഗിക ചൂഷണത്തിനായി പെണ്‍കുട്ടികളെ വിലയ്ക്കു വാങ്ങുന്നു. അടിമച്ചന്തയിലൂടെ ലേലം വിളിച്ചാണ് പത്ത് വയസ് മുതലുള്ള യസീദി, ക്രിസ്ത്യന്‍ വിഭാഗത്തിലെ പെണ്‍കുട്ടികളെ ഭീകരര്‍ വാങ്ങുന്നത്.

പെണ്‍കുട്ടികളുടെ ശാരീരിക വലിപ്പവും പ്രായവും കണക്കാക്കി പ്രത്യേക വിലവിവര പട്ടിക തയാറാക്കിയാണ്  അടിമച്ചന്തയില്‍ ലേലംവിളി നടക്കുന്നത്. പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് 172 ഡോളറാണ് വില. പത്തിനും 20 നും ഇടയില്‍ പ്രായമുളളവര്‍ക്ക് 130 ഡോളര്‍, 20 നും 30 നും ഇടയില്‍ പ്രായക്കാര്‍ക്ക് 86 ഡോളര്‍, 30 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 75 ഡോളര്‍, 40 നും 50നും ഇടയിലുള്ള പ്രായക്കാര്‍ക്ക് 43 ഡോളര്‍ എന്നിങ്ങനെയാണ് വില്‍പ്പന.

ഐഎസ് ഐഎസ് ഭീകരര്‍ ലൈംഗിക ചൂഷണത്തിനായും അടിമവേല ചെയ്ക്കുന്നതിനുമാണ് പെണ്‍കുട്ടികളെ വാങ്ങുന്നത്. ഇതിനായി ആയിരക്കണക്കിന് യസീദി, ക്രിസ്ത്യന്‍ വിഭാഗത്തിലെ പെണ്‍കുട്ടികളെ തടവിലാക്കിയിട്ട് ഉണ്ട്. ഒരു ദിവസം മുപ്പത് തവണ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ഇവരില്‍ നിന്ന് രക്ഷപ്പെട്ട ഒരു പെണ്‍കുട്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. തടവില്‍ കഴിയുന്ന പെണ്‍കുട്ടികെളെ പ്രായഭേദമന്യ തീവ്രവാദികള്‍തന്നെ പലപ്പോഴായി സംഘം ചേര്‍ന്ന്ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായി പെണ്‍കുട്ടി പറഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും l ട്വിറ്ററിലും  പിന്തുടരുക.