ഐഎസ് ഐഎസ് വേട്ട നീണ്ടു പോകുമെന്ന് അമേരിക്ക

Webdunia
ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (16:03 IST)
സിറിയയില്‍ നിന്ന് ഐഎസ് ഐഎസ് തീവ്രവാദികളെ നശിപ്പിക്കാനുള്ള ആക്രമണം വര്‍ഷങ്ങളോളം തുടരുമെന്ന് പെന്‍റഗണ്‍ വ്യക്തമാക്കി. സിറിയയിലേയും ഇറാഖിലേയും ഐഎസ് ഐഎസിനെതിരെ അറബ് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് അമേരിക്ക വ്യോമാക്രമണം നടത്തുന്നത്.

കഴിഞ്ഞ ദിവസം ഫ്രാന്‍സ് ഐഎസ് ഐഎസിനെതിരെ വ്യോമാക്രമണം നടത്തിയിരുന്നു. അമേരിക്കന്‍ വ്യോമാക്രമണവും ഐഎസ് ഐഎസ് ഭീകരതയും നടമാടുന്നതിനാല്‍ സിറിയയില്‍ നിന്നും പതിമൂന്ന് ലക്ഷത്തിലധികം കുര്‍ദുകളാണ് തുര്‍ക്കിയിലേക്ക് പലായനം ചെയ്തത്. തീവ്രവാദികള്‍ക്കെതിരെ അമേരിക്ക 200 വ്യോമാക്രമണങ്ങളാണ് നടത്തിയത്. യുദ്ധ വിമാനങ്ങള്‍, ഡ്രോണുകള്‍, ടോമഹോക് മിസൈലുകള്‍ എന്നിവ ഉപയോഗിച്ചാണ് അമേരിക്കന്‍ സേന ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 70 ഐഎസ് തീവ്രവാദികളും 50 അല്‍ഖാഇദ തീവ്രവാദികളും എട്ട് സിവിലയന്‍മാരും കൊല്ലപ്പെട്ടു.

കിഴക്കന്‍ സിറിയയില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ ഐഎസ് ഐഎസ് വാഹനങ്ങളും പരിശീലന കേന്ദ്രങ്ങളും, ആയുധ സംഭരണശാലകള്‍, സാമ്പത്തിക ആസ്ഥാനം തകര്‍ന്നിട്ടുണ്ട്. ചെങ്കടലിലും അറേബ്യന്‍ കടലിലും നങ്കൂരമിട്ട അമേരിക്കന്‍ യുദ്ധക്കപ്പലുകളില്‍ നിന്ന് തുടര്‍ച്ചയായി 47 ടോമഹോക് മിസൈലുകള്‍ വര്‍ഷിച്ചാണ് ചൊവ്വാഴ്ച പുലര്‍ച്ചയോടെ ആക്രമണത്തിന് തുടക്കമായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.