' എല്ലാ അമേരിക്കക്കാരെയും രക്തത്തില്‍ മുക്കും '
ഇറാഖില്‍ ഐഎസ്‌ഐഎസ് ഭീകരര്‍ക്കെതിരെ അമേരിക്ക കടുത്ത നടപടി സ്വീകരിച്ചതോടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഐഎസ്‌ഐഎസ് ഭീകരര്‍ രംഗത്തെത്തി.
‘എല്ലാ അമേരിക്കക്കാരെയും രക്തത്തില്‍ മുക്കും’മെന്നാണ് ഭീകരര്‍ അറിയിച്ചിരിക്കുന്നത്. വീഡിയോയിലൂടെയാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാഖ്-അമേരിക്ക യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ കഴുത്തറക്കപ്പെട്ട ചിത്രങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇറാഖില്‍ അമേരിക്ക സൈനിക നടപടി ശക്തമാക്കിയിരുന്നു. ഭീകരര്‍ക്കെതിരെ കനത്ത വ്യോമാക്രമണമാണ് സൈന്യം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇറാഖിലേക്ക് 100 സൈനിക ഉപദേശകരെ അയച്ചിരുന്നു. ഐഎസ്‌ഐഎസിനെതിരെയുള്ള മുന്നേറ്റം ശക്തമാക്കുന്നതിനു വേണ്ടയായിരുന്നു അമേരിക്കയുടെ പുതിയനീക്കം.