ഐ‌എസ്‌ഐ‌എസ്സിന്റെ ഉദയത്തിന് കാരണക്കാരന്‍ ഒബാമ: ഹിലാരി ക്ലിന്റണ്‍

Webdunia
തിങ്കള്‍, 11 ഓഗസ്റ്റ് 2014 (12:31 IST)
സിറിയയിലും ഇറാഖിലും ശക്തി പ്രാപിക്കുന്ന ഐ‌എസ്‌ഐ‌എസ് തീവ്രവാദികളുടെ ഉദയത്തിനു കാരണം ഒബാമയുടെ വികലമായ നയങ്ങളാണെന്ന് മുന്‍ യു‌എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍.

സിറിയന്‍ ഏകാധിപതിയായ ബാസര്‍ അല്‍ അസദിനെതിരേ നടത്തിയ വിമത നീക്കങ്ങള്‍ക്ക് അനുകൂലമായ നിലപാട സ്വീകരിച്ചാതാണ് ഇവരുടെ ഉദയത്തിന് കാരണമായതെന്നും ഹിലാരി ആരോപിക്കുന്നു.

ഞായറാഴ്ച പ്രമുഖ പ്രസിദ്ധീകരണമായ അറ്റ്‌ലാന്റികിനല്‍ വന്ന അഭിമുഖത്തിലാണ് ഹിലാരി ഒബാമയേ കടന്നാക്രമിക്കുന്നത്. അസദിനെതിരെ ഒരു ശക്തമായ പോരാളി സംഘത്തെ രൂപീകരിക്കാനാകാത്തതാണ് ഒബാമയുടെ പരാജയം. അതിനാല്‍ പോരാട്ടം രാജ്യത്തെ ഇസ്ലാമിക പോരാളികള്‍ ഹൈജാക്ക് ചെയ്തു.

സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദിനെതിരെയുള്ള വിമതരുടെ പ്രവര്‍ത്തനങ്ങളോട് അനുഭാവം പ്രകടിപ്പിച്ചതാണ് ഇസ്ലാമിക് സ്റ്റേറ്റ് ശക്തിപ്രാപിക്കുന്നതിന് കാരണമായത്. അവിടെ ഇസ്ലാമീക പോരാളികളുണ്ടാകാം, മതേതര വാദികളുണ്ടാകാം. എന്നാലിവിടെ ഇസ്ലാമീക പോരാളികളാണ് ശക്തിപ്രാപിച്ചത്,  അഭിമുഖത്തില്‍ ഹിലാരി ക്ലിന്റണ്‍ വ്യക്തമാക്കി.

സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദിനെതിരെ വിപ്ലവം നയിക്കുന്ന വിമതര്‍ക്ക് യുഎസ് ആയുധം നല്‍കാന്‍ തീരുമാനിച്ചത് ഹിലാരി ക്ലിന്റന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്താണ്. ഒബാമ ആദ്യമായി യുഎസ് പ്രസിഡന്റായി അധികാരമേറ്റ കാലഘട്ടത്തിലായിരുന്നു ഹിലാരിയുടെ തീരുമാനം.