ലോക രാജ്യങ്ങള്‍ക്കാകെ ആശങ്കയുണ്ടാക്കിക്കൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആണവ ശക്തിയാര്‍ജ്ജിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അണുബോംബ് നിർമിക്കാനായി ആവശ്യത്തിനുള്ള റേഡിയോ ആക്ടീവ് വസ്തുക്കൾ ഭീകരര്‍ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തീവ്രവാദികളില്‍ ഭൌതിക ശാസ്ത്രത്തിലും രസതന്ത്രത്തിലും വൈദഗ്ദ്യന്‍ ലഭിച്ചവരും ആണവ സാങ്കേതിക വിദ്യകളെക്കുറിച്ച് അറിവുള്ളവരും ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് പുതിയ ഭീതിജനകമായ വാര്‍ത്തകള്‍ പുറത്തുവന്നത്.
വൻസ്ഫോടനങ്ങൾ നടത്താനായി ആയുധങ്ങൾ നിർമ്മിക്കാനുള്ള ലക്ഷ്യം ഐസിസ് മുമ്പ് പ്രചാരണ മാസികയായ ദബിഖിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്ന് പണം കൊടുത്ത് ആണവായുധങ്ങള്‍ നേടുമെന്നും ഭീകരര്‍ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിനൊക്കെ മുമ്പേ ഇന്ത്യ പാകിസ്ഥാന് ഇത് സംബന്ധിച്ച് മുന്നറിയിപ്പും നല്‍കിയിരുന്നു.
ഗവേഷണകേന്ദ്രങ്ങളിൽ നിന്നും ആശുപത്രികളിൽ നിന്നുമാണ് ആണവായുധം ഉണ്ടാക്കാനുള്ള വസ്തുക്കള്‍ ലഭിച്ചതെന്നാണ് ഐഎസ് പറയുന്നത്. എന്നാല്‍ ഇത്തരം വസ്തുക്കൾ സാധാരണയായി രാഷ്ട്രഭരണകൂടങ്ങളുടെ അറിവില്ലാതെ ലഭ്യമാവില്ലെന്ന് നാറ്റോ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഏതായാലും ഐഎസിന്റെ കൈയില്‍ കൂട്ട നശീകരണ ആയുധങ്ങള്‍ ഉണ്ടാകുന്നത് ലോകരാജ്യങ്ങള്‍ക്ക് ഒരിക്കലും ഭൂഷണമാകില്ല.