ലോകത്തെ നടുക്കി ഇസ്ലാമി സ്റ്റേറ്റിന്റെ ക്രൂരത വീണ്ടും. ഇറാഖില്‍ നിന്ന് ബന്ധികളാക്കിയ ഷിയാ മുസ്ലീങ്ങളെ സുന്നികളായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ജീവനോടെ പെടോളൊഴിച്ച് തീകൊളുത്തി കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച് തലകീഴായി തൂക്കിയിട്ട ശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു. നാല് ഷിയ തടവുകാരെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടു.
വീഡിയോയുടെ തുടക്കത്തില്‍ നാലുപേരും കാമറയെ നോക്കി സ്വയം പരിചയപ്പെടുത്തുന്നുണ്ട്. ഐഎസിനെതിരായ പോരാട്ടത്തില്‍ തങ്ങളുടെ പങ്കും ഇവര്‍ വിവരിച്ചു. തുടര്‍ന്ന് ഇവരെ കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച് കമിഴ്ത്തിയ നിലയില്‍ കമ്പികൊണ്ടു നിര്‍മിച്ച പ്രത്യേക തൂണില്‍ കെട്ടിത്തൂക്കി. താഴെ പെട്രോള്‍ തളിച്ച വൈക്കോലും വിരിച്ചിരുന്നു. ദൂരെനിന്ന് ഇവിടേക്ക് തീയെത്തുന്നതിനായി പെട്രോളും വൈക്കോലും ഉപയോഗിച്ച് ചെറിയ പാതകളും ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് തീവ്രവാദികള്‍ വൈക്കോല്‍ പാതയ്ക്ക് തീയിട്ടു. നാലുപേരും കത്തിയമരുന്നതു വരെയാണ് വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്.
ഐസിനെക്കുറിച്ച് ചാരവൃത്തി നടത്തി എന്ന് ആരോപിച്ചാണ് ഇവരെ ഐഎസ് വധിച്ചത്. കൊല്ലപ്പെട്ട ഐഎസ് തീവ്രവാദികളുടെ മൃതദേഹങ്ങള്‍ ഇറാക്കി സൈനികര്‍ വികൃതമാക്കുന്ന ദൃശ്യങ്ങള്‍ കാട്ടിയ ശേഷമാണ് ഇവരെ കൊലക്കളത്തിലേക്കു നയിച്ചത്. അതിനിടയില്‍ സിറിയയിലെ പാമീറ നഗരത്തിലെ പുരാതന ക്ഷേത്രങ്ങള്‍ക്ക് നേരെ വീണ്ടും ഐഎസ് ആക്രമണം നടത്തി. 2000 വര്‍ഷം പഴക്കമുള്ള ടെമ്പിള്‍ ഓഫ് ബെല്‍ ആണ് ഐഎസ് തകര്‍ത്തത്. കഴിഞ്ഞ മെയില്‍ ആണ് സൈന്യത്തില്‍ നിന്ന് അതി പുരാതനമായ പാമീറ ഐഎസ് പിടിച്ചടിക്കിയത്.