ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ മുസ്ലിങ്ങളല്ല. ചെകുത്താന്മാരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഐഎസ് ഭീകരതയെ അമര്‍ച്ച ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമിക് ഭീകരര്‍ നശിപ്പിക്കപ്പെടേണ്ടവരാണ്. ബ്രിട്ടീഷ് സന്നദ്ധപ്രവര്ത്തകന് ഡേവിഡ് ഹെയിന്‍സിനെ കൊന്നവരെ കണ്ടെത്തി നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു കെ എമര്‍ജന്‍സി കമ്മിറ്റിയായ കോബ്രയുടെ അടിയന്തരയോഗം ചേര്‍ന്ന ശേഷം സംസാരിക്കുകയായിരുന്നു ഡേവിഡ് കാമറൂണ്‍.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനും അമേരിക്കയുടെ മറ്റ് സഖ്യകക്ഷികള്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് വീഡിയോയില്‍ ഐഎസ് പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് സിറിയയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുകയായിരുന്ന ഡേവിഡ് ഹെയ്ന്സിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഹെയ്ന്സിനെ വധിക്കുമെന്ന് ഐഎസ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.