സിറിയയിന്‍ റഷ്യന്‍ വ്യോമാക്രമണം: 19 ഭീകരര്‍ കൊല്ലപ്പെട്ടു

ബുധന്‍, 7 ഒക്‌ടോബര്‍ 2015 (13:27 IST)
ഇസ്ളാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ ശക്തി കേന്ദ്രമായ അല്‍-കര്‍മയില്‍ റഷ്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 15 ഭീകരര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി ഭീകരര്‍ക്ക് പരുക്കേല്‍ക്കുകയും ഭീകരരുടെ താവളങ്ങളും വാഹനങ്ങളും നശിക്കുകയും ചെയ്‌തു.

സിറിയന്‍ നിരീക്ഷണ സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുരാതന നഗരമായ പല്‍മീറയില്‍ നടത്തിയ ആക്രമണത്തിലാണ് മറ്റ് നാല് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 30 മുതല്‍ ഐഎസ് ശക്തി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി റഷ്യ ആക്രമണങ്ങള്‍ തുടങ്ങിയിരുന്നു.

വെബ്ദുനിയ വായിക്കുക