അന്ന് സദ്ദാമിന്റെ സ്വന്തം, പിന്നെ ഐഎസിന്റെ സ്വന്തം; ഇപ്പോള്‍ ഒന്നും ബാക്കിയില്ല - അതാണ് ആക്രമണം!

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2016 (19:38 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ പരിശീലന താവളമായി ഉപയോഗിച്ചു വന്ന മുൻ ഇറാഖി ഏകാധിപതി സദ്ദാം ഹുസൈന്റെ കൊട്ടാരം ബോംബ് ആക്രമണത്തില്‍ തകര്‍ന്നു. വടക്കൻ ഇറാഖിലെ മൊസൂളില്‍ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് സഖ്യ സേനകളുടെ യുദ്ധവിമാനങ്ങൾ ബോംബിട്ട് തകർത്തത്.

ടൈഗ്രസ് നദീ തീരത്തുള്ള സുരക്ഷിതമായ സ്ഥലത്തായിരുന്നു സദ്ദാം ഹുസൈന്റെ അതിമനോഹരവും എല്ലാവിധ സൌകര്യങ്ങളുമുള്ള കൊട്ടാരം നിലനിന്നിരുന്നത്. കൊട്ടാരം പിടിച്ചെടുത്ത ഭീകരര്‍ പരിശീലനം നടത്താനും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും ഉപയോഗിച്ചിരുന്ന സ്ഥലം കൂടിയായിരുന്നു ഈ കൊട്ടാരം.

ഐഎസിന്റെ പ്രധാന കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കൊട്ടാരത്തിലായിരുന്നു പ്രധാന യോഗങ്ങളും നടന്നത്. പ്രധാന കെട്ടിടം ലക്ഷ്യംവച്ചാണ് സഖ്യസേനകളുടെ യുദ്ധവിമാനങ്ങൾ ആക്രമണങ്ങള്‍ നടത്തിയത്. അന്താരാഷ്ട്ര സഖ്യങ്ങൾ കൂടാതെ ആർഎ എഫ് ടൊർണാഡോ, ടൈഫൂൺ ജെറ്റ്സ് എന്നിവയും ഐഎസിനെതിരെ ദിവസവും നടക്കുന്ന ദൗത്യങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
Next Article