ഇറാഖില്‍ ഒരു മാസത്തിനിടെ 1,420 പേര്‍ കൊല്ലപ്പെട്ടു

Webdunia
ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (10:57 IST)
കനത്ത പോരാട്ടം തുടരുന്ന ഇറാഖില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ മരിച്ചത് 1,420 പേര്‍. ഏറ്റുമുട്ടലില്‍ 1,370 പേര്‍ക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു.

സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രാജ്യത്ത് തുടരുകയാണ്. പലയിടത്തും വെടിവെപ്പും ബോബ് ആക്രമണവും തുടരുകയാണ്. അതിനാല്‍ പടിഞ്ഞാറന്‍ ബാഗ്ദാദിലെ അന്‍ബര്‍ മേഖലയില്‍ കലാപബാധിതരുടെ കണക്കുകള്‍ ലഭ്യമായിട്ടില്ല. ഇസ്ലാമിക്‌ സ്‌റ്റേറ്റ് ഭീകരര്‍ ഇറാഖിനെ ശവപ്പറമ്പായി മാറ്റിയതായി സ്ഥാനമൊഴിയുന്ന ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍- മാലികി പറഞ്ഞു. അമേരിയിലെ ഷിയ നഗരം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈന്യവും തീവ്രവാദികളും തമ്മില്‍ അഞ്ച് പ്രവിശ്യകളിലാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്. വടക്കന്‍ മേഖല കൈവശപ്പെടുത്തിയിരുന്ന ഭീകരരെ തുരത്താന്‍ അമേരിക്ക ഇവിടെ വ്യോമാക്രമണവും നടത്തിയിരുന്നു. അമേരിക്കയുടെ വ്യോമാക്രമണ പിന്‍തുണയോടെ പിന്നീട് ഈ പ്രദേശങ്ങളില്‍ കുറെ ഭാഗം കുര്‍ദ്ദുകള്‍ തിരിച്ചു പിടിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.